»   » സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം റീനു, തേടിയെത്തുന്നത് മികച്ച ചിത്രങ്ങള്‍

സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം റീനു, തേടിയെത്തുന്നത് മികച്ച ചിത്രങ്ങള്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

അഭിനയരംഗത്തേക്ക് റീനു മാത്യൂ കടന്ന് വന്നിട്ട് അധികമൊന്നുമായില്ല. കുറഞ്ഞ കാലംകൊണ്ട് തന്നെ റീനു അഭിനയിച്ചത് മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍, പൃഥ്വിരാജിനുമൊപ്പമാണ്.

ഇപ്പോള്‍ റീനുവിനെ തേടി നിരവധി സിനിമകള്‍ എത്തുന്നുണ്ട്. എന്നാല്‍ അങ്ങനെ, വരുന്ന സിനികളെല്ലാം സ്വീകരിക്കാന്‍ റീനു തയ്യാറല്ല. ചിത്രത്തിന്റെ കഥയും കഥാപാത്രവും ശരിക്കും മനസിലാക്കി, വളരെ സൂഷ്മതയോടെയാണ് റീനു സിനിമകള്‍ തിരഞ്ഞെടുക്കുകയുള്ളു.

reenu-mathews

പുതുമുഖങ്ങളും ന്യൂജനറേഷന്‍ സിനിമകളും എത്തുന്ന കാലത്ത് വളരെ കരുതലോടെ വേണമല്ലോ, കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍. ഇപ്പോള്‍ വന്ന സിനിമളുടെ തിരക്കഥ വായിച്ചെങ്കിലും, കഥാപാത്രത്തോട് താല്പര്യം തോന്നുന്ന ഒരു ചിത്രവും വന്നില്ലെന്നും റീനു പറയുന്നു. പ്രതീക്ഷിക്കുന്ന ഗുണങ്ങള്‍ ഒത്തു ചേര്‍ന്ന ഒരു ഓഫര്‍ വരുമെങ്കില്‍ അടുത്ത വര്‍ഷത്തെ മികച്ച സിനിമയില്‍ പ്രത്യക്ഷപ്പെടുമെന്നും റീനു മാത്യു പറഞ്ഞു.

സത്യന്‍ അന്തിക്കാടിന്റെ എന്നും എപ്പോഴും എന്ന സിനിമയ്ക്ക് ശേഷം, അനില്‍ രാധകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി എന്ന ചിത്രത്തിലാണ് റീനു ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.

English summary
In her short career, Reenu Mathews have already acted with the best of Mollywood - Mammootty, Mohanlal and Prithviraj.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam