വിദ്യഗര്‍ഭിണിയല്ല;അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു
വിവാഹത്തിന് ശേഷം പുതിയ പ്രൊജക്ടടുകള്‍ക്ക് താത്ക്കാലിക അവധി നല്‍കിതോടെയാണ് നടി വിദ്യാബാലനെപ്പറ്റി ഗോസിപ്പികള്‍ പരക്കാന്‍ തുടങ്ങിയത്. വിദ്യ ഗര്‍ഭിണിയാണെന്നാണ് ബോളിവുഡില്‍ പ്രചരിച്ച വാര്‍ത്ത. എന്നാല്‍ ഇതാ ഗോസിപ്പുകളെ നിഷേധിച്ച് വിദ്യ വീണ്ടും ഷൂട്ടിംഗ് തിരക്കിലേക്ക് തിരിച്ചെത്തി. ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിനായാണ് വിദ്യ ഗുഡ്ഗാവില്‍ എത്തിയത്.
സിനിമകളോട് ഇടവേള പ്രഖ്യാപിച്ചതെന്തിനെന്ന് താരം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയ വിദ്യ ഗര്‍ഭിണിയല്ലെന്നാണ് പുതിയ വാര്‍ത്ത. ഗര്‍ഭിണി ആയതിനെത്തുടര്‍ന്നാണ് വിദ്യ പുതിയ പ്രൊജക്ടുകള്‍ ചെയ്യാത്തതെന്നായിരുന്നു ഗോസിപ്പ്. എന്തായാലും പരസ്യത്തില്‍ വിദ്യ അഭിനയിച്ചതോടെ ഇനി എന്തെല്ലാം പുതിയ ഗോസിപ്പുകളാണ് ഉണ്ടാകുന്നതെന്ന് കാത്തിരുന്നു കാണാം...

ഗര്‍ഭിണിയല്ല, വിദ്യ അഭിനയത്തിലേക്ക്
വിദ്യാബാലന്‍ ഗര്‍ഭിണിയാണെന്ന തരത്തില്‍ ബോളിവുഡില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിനായി ഇവര്‍ എത്തിയതോടെ ഗോസിപ്പ് പാടെ പൊളിഞ്ഞത്രേ

ഗര്‍ഭിണിയല്ല, വിദ്യ അഭിനയത്തിലേക്ക്
ഒട്ടേറെ ഭാഷകളില്‍ ഭാഗ്യം പരീക്ഷിച്ച് ഭാഗ്യം കെട്ട നവടിയെന്ന് പേരുകേള്‍ക്കുകയായിരുന്നു വിദ്യ. ബോളിവുഡാണ് വിദ്യയെ രക്ഷിച്ചത്. പ്രദീപ് സര്‍ക്കാരിന്റെ പരിണിതയിലൂടെയാണ് ഇവര്‍ ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയത്

ഗര്‍ഭിണിയല്ല, വിദ്യ അഭിനയത്തിലേക്ക്
വിവാഹത്തിന് ശേഷവും ഒട്ടേറെ ചിത്രങ്ങളാണ് ഇവരെ തേടിയെത്തിയത്. എന്നാല്‍ പുതിയ പ്രൊജക്ടുകള്‍ ഏറ്റെടുക്കുന്നതിന് വിദ്യ തയ്യാറായില്ല

ഗര്‍ഭിണിയല്ല, വിദ്യ അഭിനയത്തിലേക്ക്
സില്‍ക്ക് സ്മിതയുടെ കഥപറഞ്ഞ ഡേര്‍ട്ടി പിക്ച്ചറിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം വിദ്യയെ തേടിയെത്തി.

ഗര്‍ഭിണിയല്ല, വിദ്യ അഭിനയത്തിലേക്ക്
പാലക്കാട്ട് ജില്ലയിലെ പുത്തൂര്‍ പൂതംകുറിശ്ശിയിലെ ഒരു അയ്യര്‍ കുടുംബത്തിലാണ് വിദ്യ ബാലന്‍ ജനിച്ചത്.

ഗര്‍ഭിണിയല്ല, വിദ്യ അഭിനയത്തിലേക്ക്
2012 ലാണ് നിര്‍മ്മാതാവായ സിദ്ധാര്‍ത്ഥ് റോയ് കപൂറിനെ വിദ്യ വിവാഹം ചെയ്തത്.


Click it and Unblock the Notifications