റെജീനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു, രഹസ്യമായി?
തമിഴ്, തെലുങ്ക് സിനിമാ ലോകത്ത് ഏറെ ശ്രദ്ധേയയായ നായികയാണ് റെജീന കസന്‍ഡ്ര. ഏക് ലഡ്കി കോ ദേക തേ ഏസ ലഗ എന്ന ചിത്രത്തിലൂടെ ഈ വര്‍ഷം നടി ബോളിവുഡിലും സാന്നിധ്യം അറിയിച്ചു.
വസ്ത്രധാരണ രീതികൊണ്ട് എന്നും വാര്‍ത്തകളില്‍ നിറയുന്ന റെജീന ഇത്തവണ മറ്റൊരു കാരണത്താലാണ് വാര്‍ത്ത ശ്രദ്ധ നേടുന്നത്. മറ്റൊന്നുമല്ല നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞുവത്രെ, അതും വളരെ രഹസ്യമായി!!

ന്യൂസ് 18 റിപ്പോര്‍ട്ടുകല്‍ പ്രകാരം ഇക്കഴിഞ്ഞ ജൂണ്‍ 13 ന് റെജീനയുടെ വിവാഹ നിശ്ചയം നടന്നു. എന്നാല്‍ എവിടെ വച്ച് നടന്നു, വരനാരാണ് എന്ന കാര്യത്തിലൊന്നും തന്നെ വ്യക്തതയില്ല. പ്രചരിക്കുന്ന വാര്‍ത്തയോട് ഇതുവരെ റെജീന പ്രതികരിച്ചിട്ടില്ല.
7 എന്ന സിനിമയാണ് റെജീനയുടേതായി ഏറ്റവുമൊടുവില്‍ തിയേറ്ററിലെത്തിയത്. എന്നാല്‍ പ്രതീക്ഷിച്ച വിജയം ചിത്രത്തിന് നേടാന്‍ കഴിഞ്ഞിരുന്നില്ല. തെലുങ്കിലും തമിഴിലുമായി ചെയ്തു തീര്‍ക്കാനുള്ള തിരക്കിലാണ് റെജീന.


Click it and Unblock the Notifications