മുസ്ലീമായിട്ടാണ് ജനിച്ചത്, പക്ഷേ ഇപ്പോള്‍ ക്രിസ്ത്യാനിയായി! മതം മാറാനുള്ള കാരണം വെളിപ്പെടുത്തി റെജീന കസാന്ദ്ര
തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് റെജീന കസാന്ദ്ര. 2005 ല്‍ തമിഴിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച് നടി പിന്നീട് ബോളിവുഡില്‍ അടക്കം തന്നെ സാന്നിധ്യം കൊണ്ട് ശ്രദ്ധ നേടി. നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായ നടി സജീവമായി നിറഞ്ഞു നില്‍ക്കുകയാണ് ഇപ്പോഴും.
മുന്‍പ് തന്നെ തെന്നിന്ത്യയിലെ ബഹുമുഖ അഭിനേത്രികളില്‍ ഒരാളായി ഉയര്‍ന്നു വന്നിരുന്നു. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു കൊണ്ടിരിക്കുന്ന നടി തന്റെ മതം മാറ്റത്തിനെ പറ്റി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ജനിച്ചത് മുസ്ലിമായിട്ടാണെങ്കിലും താനിപ്പോള്‍ ക്രിസ്ത്യാനിയായി മാറിയെന്നാണ് നടി വെളിപ്പെടുത്തിയത്. പെട്ടെന്ന് മതം മാറാന്‍ ഉണ്ടായ കാരണത്തെ കുറിച്ചും തന്റെ ജീവിതത്തെപ്പറ്റിയുമൊക്കെ പുതിയൊരു അഭിമുഖത്തിലൂടെയാണ് റെജീന സംസാരിച്ചത്.
തന്റെ മതപരിവര്‍ത്തനത്തിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി റെജീന കസാന്ദ്രയിപ്പോള്‍. അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു നടി. 'എന്റെ അമ്മ ഒരു ക്രിസ്ത്യാനിയും പിതാവ് ഒരു മുസ്ലീമുമാണ്. അവര്‍ ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്.
അങ്ങനെയാണ് ഞാനൊരു മുസ്ലീമായി ജനിക്കുന്നത്. ഞാന്‍ ജനിച്ചതിന് ശേഷം എന്റെ ജീവിതത്തിലെ ആദ്യത്തെ ആറു വര്‍ഷം എന്റെ പേര് റെജീന എന്നായിരുന്നില്ലെന്നും നടി വെളിപ്പെടുത്തി. മാതാപിതാക്കള്‍ തന്റെ ആറ് വയസുവരെ വേറൊരു പേരിലാണ് എന്നെ വിളിച്ചിരുന്നത്. പിന്നീട് എന്റെ അമ്മയും അച്ഛനും തമ്മില്‍ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം, ഞാന്‍ ഏതെങ്കിലും ഒരു മതം പിന്തുടരണമെന്ന് എന്റെ അമ്മ ആഗ്രഹിച്ചു.

അമ്മയ്ക്ക് ഇസ്ലാം മതത്തെ കുറിച്ച് ഒന്നും അറിയാത്തതിനാല്‍, അവര്‍ എന്നെ ഒരു ക്രിസ്ത്യാനിയായി വളര്‍ത്തുകയും ആ മതം പിന്തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴാണ് ഞാന്‍ മാമോദീസ മുങ്ങുകയും ബൈബിള്‍ പഠിക്കാന്‍ തുടങ്ങിയതും. അതിന് ശേഷമാണ് എന്റെ പേര് റെജീന കസാന്ദ്ര എന്നാക്കി മാറ്റുന്നതെന്നും നടി പറഞ്ഞു.
മോഡലിംഗ് രംഗത്ത് സജീവമായി നിന്നിരുന്ന റെജീന അവിടെ നിന്നാണ് സിനിമയിലേക്ക് എത്തുന്നത്. 2005 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ കണ്ട നാള്‍ മുതല്‍ എന്ന സിനിമയിലാണ് നടി ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് കന്നട, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ പല ഭാഷകളിലും സജീവമായി. ഉത്സവം എന്ന തെലുങ്ക് സിനിമയിലാണ് റെജീന നായികയായി അവസാനം അഭിനയിച്ചത്. ഇനി ചിത്രീകരണം നടക്കുന്നതും പോസ്റ്റ് പ്രൊഡക്ഷനിലായതുമായ മൂന്ന് ബോളിവുഡ് സിനിമകളാണ് റെജീനയുടേതായി വരാനിരിക്കുന്നത്.


Click it and Unblock the Notifications











