twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സാമൂഹിക വിരുദ്ധവും നിയമസംവിധാനങ്ങളെ അവഹേളിക്കുകയും ചെയ്യുന്ന ചിത്രമാണ് ദൃശ്യം, വിമര്‍ശിച്ച് റെജി ലൂക്കോസ്‌

    By Midhun Raj
    |

    മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായി മാറിയ സിനിമയാണ് ദൃശ്യം. ജീത്തു ജോസഫിന്‌റെ സംവിധാനത്തില്‍ ഒരുങ്ങിയ മോഹന്‍ലാല്‍ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ദൃശ്യം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായിരുന്നു. മോഹന്‍ലാലിനൊപ്പം മീന, കലാഭവന്‍ ഷാജോണ്‍, ആശാ ശരത്ത്, സിദ്ധിഖ് ഉള്‍പ്പെടെയുളള താരങ്ങളും ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. ദൃശ്യത്തിന് രണ്ടാം ഭാഗം വന്നപ്പോഴും അതിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.

    ഗ്ലാമറസ് ചിത്രങ്ങളുമായി ജാക്വലിന്‍, പുതിയ ഫോട്ടോസ് കാണാം

    തിയ്യേറ്റര്‍ റിലീസ് പ്രതീക്ഷിച്ച സിനിമ ഒടിടി വഴി എത്തിയപ്പോള്‍ ലക്ഷക്കണക്കിന് പേരാണ് ആദ്യ ദിനം കണ്ടത്. ആദ്യ ഭാഗം പോലെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനും സാധിച്ചിരുന്നു. ദൃശ്യം 2ഉം സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വലിയ ചര്‍ച്ചാവിഷയമായി മാറി. അതേസമയം ദൃശ്യത്തെ വിമര്‍ശിച്ച് രാഷ്ട്രീയ നീരിക്ഷന്‍ റെജി ലൂക്കോസ് രംഗത്തെത്തിയിരുന്നു.

    ഇതുവരെ ഇറങ്ങിയ മലയാള സിനിമകളില്‍

    ഇതുവരെ ഇറങ്ങിയ മലയാള സിനിമകളില്‍ വെച്ച് എറ്റവും സാമൂഹിക വിരുദ്ധമായ സിനിമയാണ് ദൃശ്യമെന്നാണ് റെജി ലൂക്കോസ് പറയുന്നത്. മുന്‍പ് വിനീത് ശ്രീനിവാസനെയും അദ്ദേഹത്തിന്‌റെ പാട്ടിനെയും വിമര്‍ശിച്ച് രംഗത്തെത്തിയ ആളാണ് റെജി ലൂക്കോസ്. അദ്ദേഹത്തിന്‌റെ വാക്കുകളിലേക്ക്: മലയാള സിനിമയില്‍ ഇതുവരെ ഇറങ്ങിയ എറ്റവും സാമൂഹിക വിരുദ്ധവും സകല നിയമ സംവിധാനങ്ങളെയും അവഹേളിക്കുകയും ചെയ്ത സിനിമയാണ് ദൃശ്യം.

    ഒരു കൊലയാളിയെ നഗ്നമായി

    ഒരു കൊലയാളിയെ നഗ്നമായി വെളളപൂശുന്ന തികച്ചും നിയമവിരുദ്ധ സന്ദേശം നല്‍കിയ സിനിമ. ഈ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയതില്‍ അന്നും ഇന്നും എനിക്ക് അത്ഭുതമാണ്. യാദൃശ്ചികമായി കൊല നടന്നത് ഓക്കെ. പക്ഷേ കൊലയെയും കൊലപാതകിയെയും സംരക്ഷിക്കുന്ന നിയമ വിരുദ്ധതയെയാണ് വിമര്‍ശിക്കുന്നത്. കൊല്ലം ജില്ലയില്‍ ദൃശ്യം ഫെയിം കൊലപാതകം പുറത്തുവന്നു.

    രണ്ടര വര്‍ഷം മുന്‍പ് അമ്മയും സഹോദരനും

    രണ്ടര വര്‍ഷം മുന്‍പ് അമ്മയും സഹോദരനും കൂടി ഒരു മനുഷ്യനെ കൊന്നുകുഴിച്ചുമൂടി. ഒരുപക്ഷേ ഈ സിനിമ ഇത്തരം കൊലപാതകത്തിന് പ്രേരിപ്പിച്ചേക്കാം. സിനിമ വെറും നേരമ്പോക്കാണെന്നും ആരെയും അത് സ്വാധീനിക്കില്ല എന്നുമുളള വാദം നിരര്‍ത്ഥകമാണ്. അനവധി പേരെ സിനിമ സ്വാധീനിക്കും എന്നത് പരമാര്‍ത്ഥമാണ്.

    സിനിമ പ്രേരണയായാല്‍

    സിനിമ പ്രേരണയായാല്‍ നടത്തിയ കൊലപാതകങ്ങളും കൊളളകളും നിരവധി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഞാന്‍ ഈ അസംബന്ധമായ സിനിമയുടെ രണ്ടാം ഭാഗം കണ്ടിട്ടില്ല. ദൃശ്യം സിനിമ കൊലപാതകവും മറച്ചുവെയ്ക്കലും ആരൊക്കെ ദുരുപയോഗം ചെയ്തിട്ടില്ല എന്ന് ആര്‍ക്കറിയാം. എന്‍ബി: ആകാശദൂത് എന്ന സിനിമ വന്‍ഹിറ്റായ നാടാണിത്. വൈരുദ്യങ്ങള്‍ ആഘോഷിക്കുന്ന മനുഷ്യര്‍ ഉളളിടത്തോളം ഇത്തരം സിനിമകള്‍ വിജയിക്കും, റെജി ലൂക്കോസ് കുറിച്ചു.

    Read more about: mohanlal jeethu joseph
    English summary
    reji lukose criticized mohanlal jeethu joseph blockbuster movie drishyam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X