പെണ്ണുകാണാന്‍ പോയപ്പോള്‍ വിറച്ച് നില്‍ക്കുകയായിരുന്നു! രജത് മേനോന്റെ തുറന്നുപറച്ചില്‍! കാണൂ!

താരങ്ങളുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചറിയാനും ആരാധകര്‍ക്ക് താല്‍പര്യമാണ്. സിനിമയിലിപ്പോള്‍ വിവാഹത്തിന്റെ സമയമാണ്. അടുത്തിടെയായിരുന്നു രജത് മേനോന്‍ വിവാഹിതനായത്. കമല്‍ സംവിധാനം ചെയ്ത ഗോള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി മാറിയ താരമാണ് അദ്ദേഹം. സിനിമയില്‍ മാത്രമല്ല ബിസിനസ്സിലും മികവ് തെളിയിച്ച് മുന്നേറുകയാണ് ഈ എംബിഎക്കാരന്‍. തൊടുപുഴക്കാരിയായ ശ്രുതിയാണ് താരത്തിന്റെ ജീവിതസഖി. ഒരു വര്‍ഷം മുന്‍പായിരുന്നു വിവാഹം തീരുമാനിച്ചത്. ശ്രുതിയുടെ കോഴ്‌സ് കഴിയുന്നതിനായി കാത്തിരിക്കുകയായിരുന്നു. ബിഡിഎസ് ബിരുധദാരിയാണ് താരപത്‌നി. പക്കാ അറേഞ്ച്ഡ് മാര്യേജാണെങ്കിലും ഒരു വര്‍ഷത്തെ കാത്തിരിപ്പില്‍ അത് പ്രണയവിവാഹമായി മാറുകയായിരുന്നു.

തൃശ്ശൂരുകാരാണെങ്കിലും രജതും കുടുംബവും അബുദാബിയിലാണ് സെറ്റില്‍ ചെയ്തത്. ജനനവും കുട്ടിക്കാലവും അവിടെയായിരുന്നു. പഠനത്തിനായാണ് ചെന്നൈയിലേക്ക് ചേക്കേറിയത് പിന്നീട് അവിടെത്തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. തൃശ്ശൂരില്‍ റസ്‌റ്റോറന്റും ഫുഡ് പ്രൊഡക്ട്‌സുമൊക്കെയായി ബിസിനസ്സിലും തന്റേതായ സാന്നിധ്യം അറിയിച്ചാണ് രജത് മുന്നേറുന്നത്. താരമാണെന്ന പരിവേഷമില്ലാതെയാണ് എല്ലാവരോടും ഇടപഴകാറുള്ളതെന്നും ഒറ്റയ്ക്ക് സാധനങ്ങള്‍ വാങ്ങാനൊക്കെ പോവുമ്പോള്‍ പലരും അത്ഭുതത്തോടെ നോക്കുന്നത് കണ്ടിട്ടുണ്ടെന്നും താരം പറയുന്നു. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരദമ്പതികള്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

Rajith Menon

മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് രജതും ശ്രുതിയും കണ്ടുമുട്ടിയത്. നടനെന്ന് കണ്ടപ്പോള്‍ അവരൊക്കെ ഇതില്‍ രജിസ്റ്റര്‍ ചെയ്യുമോയെന്നായിരുന്നു ആദ്യം തോന്നിയതെന്ന് ശ്രുതി പറയുന്നു. പെണ്ണുകാണാനായി താന്‍ പോയപ്പോള്‍ ശ്രുതി വിറച്ച് നില്‍ക്കുകയായിരുന്നുവെന്ന് രജത് ഓര്‍ത്തെടുക്കുന്നു. കാര്യമായൊന്നും പറയാനില്ലെന്നായിരുന്നു അന്ന് പറഞ്ഞത്. ജീവിതത്തിലെ ആദ്യത്തെ പെണ്ണുകാണലായിരുന്നു അതെന്നായിരുന്നു ശ്രുതി പറഞ്ഞത്. തികച്ചും ലളിതമായി നടത്തിയ ചടങ്ങില്‍ മിനിസ്‌ക്രീനിലെയും ബിഗ് സ്‌ക്രീനിലെയും മുന്‍നിര താരങ്ങളുള്‍പ്പടെ നിരവധി പേര്‍ പങ്കെടുത്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X