വ്യത്യസ്ത ലുക്കുകളിലെത്താനാണ് രജത്ത് ശ്രമിക്കുന്നത്
ഗോള്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് രജത്ത് മേനോന്‍. സെവന്‍സ്, ഡോക്ടര്‍ ലവ്, ഇന്നാണ് ആ കല്യാണം, തുടങ്ങിയ ചിത്രങ്ങളില്‍ മലയാള സിനിമയില്‍ അഭിനയിച്ച രജത്ത് 'നിനയ്ത്തത് യാരോ' എന്ന ചിത്രത്തിലൂടെ തമിഴകത്തും എത്തി. 'ഗോള്‍ഡെന്‍ ചാന്‍സ്' എന്ന ചിത്രം തെലുങ്കില്‍ ചെയ്ത രജത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ്.
അതിനിടയില്‍ 'ലവ് പോളിസി' എന്ന ഒരു ഹ്രസ്വ ചിത്രവും ഒരുക്കി രജത്ത് യുവതലമുറയ്ക്ക് വ്യത്യസ്തനായ. എന്നിട്ടും തീര്‍ന്നില്ല. 'ഹോട്ടല്‍ ബ്യൂട്ടിഫുള്‍' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും എത്തുന്നു രജത്ത്. അഖിലേഷ് മുത്തിലിങ്കം എന്ന യുവാവിന്റെ വേഷത്തിലാണ് രജത്ത് അഭിനയിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ രജത്ത് പറഞ്ഞു.

സമീര്‍ ഇഖ്ബാല്‍ പട്ടേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഖിലേശ്വരും പഞ്ചാബിക്കാരിയായ മിലിയും ഹണിമൂണ്‍ ആഘോഷിക്കാന്‍ ഗോവയിലെത്തുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് കഥയുടെ പ്രമേയം. ഹാസ്യത്തിനു പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഗോവയാണ്.
ജോണി ലെവര്‍, രോഹിത്ത് ഖുരാന, ഇമ്മാന്‍ സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗുജറാത്തും മുംബൈയുമാണ് മറ്റ് പ്രധാന ഷൂട്ടിങ് ലൊക്കേഷനുകള്‍. ബോളിവുഡിലെയും കോളിവുഡില്‍ ഇപ്പോള്‍ കമ്മിറ്റ് ചെയ്തിരിക്കുന്ന ചിത്രവും കഴിഞ്ഞാല്‍ മലയാളത്തില്‍ സുഗീതൊരുക്കുന്ന ചിത്രത്തിലെ നായകനാണ് രജത് മേനോന്‍.


Click it and Unblock the Notifications











