twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിരക്കഥാകൃത്ത് സംവിധായകനായാല്‍

    By Staff
    |

    ഹിറ്റായ നാല് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയതിനു ശേഷമാണ് രഞ്ജന്‍ പ്രമോദ് സംവിധായകന്റെ കുപ്പായമണിയുന്നത്. ആദ്യചിത്രം രണ്ടാം ഭാവം പരാജയപ്പട്ടെങ്കിലും തുടര്‍ന്ന് രഞ്ജന്‍ പ്രമോദ് രചന നടത്തിയ ചിത്രങ്ങളെല്ലാം വിജയിച്ചു.

    മീശ മാധവന്‍‍‍, മനസിനക്കരെ, അച്ചുവിന്റെ അമ്മ, നരന്‍... ഈ വിജയങ്ങള്‍ തിരക്കഥാകൃത്തുക്കളുടെ മുന്‍നിരയില്‍ രഞ്ജന്‍ പ്രമോദിന് ഒരു സ്ഥാനം നല്‍കി. സൂപ്പര്‍ഹിറ്റുകളായ മീശ മാധവനും നരനും സൂപ്പര്‍സ്റ്റാറുകള്‍ക്കായി രഞ്ജന്‍ പ്രമോദ് ഒരുക്കിയ വ്യത്യസ്ത തിരക്കഥകളായിരുന്നു.

    നാല് ചിത്രങ്ങളുടെ വിജയത്തിനു ശേഷം സ്വതന്ത്രമായി സംവിധാനം ചെയ്യാന്‍ തീരുമാനമെടുത്ത രഞ്ജന്‍ പ്രമോദിന് മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടാന്‍ യാതൊരു പ്രയാസവുമുണ്ടായില്ല. ഫോട്ടോഗ്രാഫര്‍ എന്ന ചിത്രം ഉണ്ടാകുന്നത് അങ്ങനെയാണ്. പക്ഷേ മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ പരാജയമായി മാറി ആ ചിത്രം.

    ആ പരാജയം മോഹന്‍ലാലിനെയും ഒന്നിരുത്തി ചിന്തിപ്പിച്ചു. സംവിധായകനാവാന്‍ കച്ച കെട്ടിയിറങ്ങുന്ന തിരക്കഥാകൃത്തുക്കളുടെ കഴിവില്‍ തനിക്ക് സംശയമുണ്ടെന്ന് പരസ്യമായി തുറന്നടിക്കാന്‍ മോഹന്‍ലാലിന് മടിയുണ്ടായില്ല. എന്റര്‍ടെയ്നറുകള്‍ നിര്‍മിക്കാന്‍ ചില തിരക്കഥാകൃത്തുക്കള്‍ക്ക് അറിയില്ല എന്നു തന്നെയാണ് എന്റെ അഭിപ്രായം. സ്വന്തം ദൗര്‍ബല്യങ്ങള്‍ സംവിധായകരുടെ വേഷം കെട്ടുന്ന തിരക്കഥാകൃത്തുക്കള്‍ അറിയാറില്ല- മോഹന്‍ലാല്‍ പറഞ്ഞു.

    പേരെടുത്ത് പറഞ്ഞില്ലെങ്കിലും സംവിധായകനായി വേഷം കെട്ടിയ രഞ്ജന്‍ പ്രമോദടക്കമുള്ളവരെ ഉദ്ദേശിച്ചാണ് ഫോട്ടോഗ്രാഫറില്‍ നായകനായ ലാല്‍ ഇതു പറഞ്ഞതെന്ന് വ്യക്തം. സാധാരണ പരസ്യവിമര്‍ശനങ്ങള്‍ക്ക് ഒരുങ്ങാതിരിക്കുകയും വിവാദ പ്രസ്താവനകളില്‍ നിന്ന് മാറിനില്‍ക്കുകയും ചെയ്യുന്ന രീതിയാണ് മോഹന്‍ലാലിന്റേത്. ആ രീതി മാറ്റിവച്ചത് ഫോട്ടോഗ്രാഫര്‍ പോലെ കൈ പൊള്ളിയ അനുഭവം നേരിടേണ്ടിവന്നതു കൊണ്ടാവാം.

    അടുത്ത പേജ് -

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X