മമ്മൂട്ടി ലാലിനോട് വിയോജിക്കുന്നു
രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തില്‍ നായകനാവാന്‍ മോഹന്‍ലാല്‍ ഇനി തയ്യാറാവുമോ? വ്യക്തമായൊരു ഉത്തരം മോഹന്‍ലാല്‍ തരാനിടയില്ല. എന്നാല്‍ മമ്മൂട്ടിയോട് ഈ ചോദ്യം ചോദിച്ചാലോ, മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ആദ്യചിത്രം ബോക്സോഫീസ് ദുരന്തമാക്കി മാറ്റിയ ഒരു സംവിധായകന് ഡേറ്റ് നല്‍കാന്‍ മമ്മൂട്ടി തയ്യാറാവുമോ?
രഞ്ജന്‍ പ്രമോദ് ഇനി സംവിധാനം ചെയ്യാനേ പാടില്ലെന്നൊരു ആജ്ഞ എന്തായാലും മമ്മൂട്ടിയുടെ ഭാഗത്തു നിന്നുണ്ടായില്ല. രഞ്ജന്‍ പ്രമോദിന്റെ അടുത്ത ചിത്രത്തിന് ഡേറ്റ് നല്‍കാന്‍ മമ്മൂട്ടി ഒരുക്കം.
ഇത്തവണ ഫോട്ടോഗ്രാഫര്‍ പോലെയല്ലത്രെ പുതിയ ചിത്രം, ഒരു കച്ചവട സിനിമക്കു വേണ്ട എല്ലാ ചേരുവകളും ആവശ്യത്തിന് കുത്തിനിറച്ചാണ് സിനിമയൊരുക്കുന്നതെന്ന് രഞ്ജന്‍ പ്രമോദ് പറയുന്നു. മമ്മൂട്ടിക്കു വേണ്ടി രഞ്ജന്‍ പ്രമോദ് ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രം കൂടിയായിരിക്കും ഇത്.
പാര്‍വതി മില്‍ട്ടനാണ് ചിത്രത്തിലെ നായിക. ഹലോയില്‍ മോഹന്‍ലാലിന്റെ നായികയായാണ് പാര്‍വതി മില്‍ട്ടന്‍ മലയാളത്തിലെത്തിയത്. പിന്നീട് ഫ്ലാഷില്‍ മോഹന്‍ലാലിന്റെ ഭാര്യയായി അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ മമ്മൂട്ടിയുടെ നായികയായി വീണ്ടും മലയാളത്തിലെത്തുകയാണ് പാര്‍വതി.
മുന്‍ പേജ് -


Click it and Unblock the Notifications