»   » എന്റെ മകള്‍ സിനിമയിലേക്കില്ല; മോഹന്‍ലാലിന്റെ നായിക ഉറപ്പിച്ച് പറയുന്നു!!

എന്റെ മകള്‍ സിനിമയിലേക്കില്ല; മോഹന്‍ലാലിന്റെ നായിക ഉറപ്പിച്ച് പറയുന്നു!!

Posted By: Aswini P
Subscribe to Filmibeat Malayalam

താരപുത്രികളും പുത്രന്മാരുമൊക്കെ സിനിമയില്‍ വിലസുകയാണിപ്പോള്‍. മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ താരങ്ങളുടെയും മക്കള്‍ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. പലരും വരവ് പ്രഖ്യാപിച്ച നില്‍ക്കുന്നു. ആ കൂട്ടത്തിലേക്ക് നടി രേഖയുടെ മകളെ പ്രതീക്ഷിക്കേണ്ട.

എല്ലാവരെയും സന്തോഷിപ്പിക്കാന്‍ ശ്രമിച്ചു, ആരും സന്തോഷിച്ചില്ല.. ഞാനും ഹാപ്പിയല്ല എന്ന് വിദ്യ ബാലന്‍

മകള്‍ സിനിമയില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത നിഷേധിച്ച് രേഖ രംഗത്തെത്തി. എന്റെ മകള്‍ സിനിമയിലേക്കില്ല എന്നും, അവള്‍ക്ക് പഠനത്തിലാണ് താത്പര്യം എന്നും രേഖ വ്യക്തമാക്കി.

പ്രചരിച്ച വാര്‍ത്ത

രേഖയുടെ മകള്‍ അനുഷ എം എ നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിയ്ക്കുന്നു എന്നാണ് പ്രചരിച്ച വാര്‍ത്തകള്‍. തമിഴ് - മലയാളം ഭാഷകളിലായിട്ടാണ് ഈ സിനിമ ഒരുക്കുന്നത് എന്നും വാര്‍ത്തകളുണ്ടായിരുന്നു.

രേഖ പറയുന്നത്

എന്നാല്‍ എന്റെ മകള്‍ സിനിമയിലേക്കില്ല എന്ന് രേഖ വ്യക്തമാക്കി. മകള്‍ സിനിമയിലേക്ക് വരുന്ന എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ അവസാനിപ്പിക്കണം എന്ന് രേഖ ആവശ്യപ്പെടുന്നു.

പേര് പറയാന്‍ മടി

മകളുടെ പേര് പോലും പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കാത്ത നടിയാണ് രേഖ. തന്റെ സ്റ്റാര്‍ഡം ഒരിക്കലും മകളുടെ സ്വാതന്ത്രത്തെ ബാധിക്കരുത് എന്ന് നിര്‍ബന്ധമുണ്ടെന്ന് രേഖ നേരത്തെ പറഞ്ഞിരുന്നു.

കുടുംബത്തെ കുറിച്ച് പറയില്ല

ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ചെന്നൈയിലാണ് രേഖ താമസിക്കുന്നത്. ഭര്‍ത്താവിന്റെ പേര് ഹാരിസ് എന്നാണ്. അദ്ദേഹത്തെ കുറിച്ചോ മകളെ കുറിച്ചോ അതില്‍ കൂടുതലൊന്നും പറയില്ല എന്ന് രേഖ ഒന്നും ഒന്നും മൂന്നില്‍ വന്നപ്പോഴാണ് വ്യക്തമാക്കിയത്.

എന്നെ കുറിച്ച് അറിഞ്ഞാല്‍ മതി

ഞാനല്ലേ സെലിബ്രിറ്റി, ആളുകള്‍ എന്റെ കാര്യം മാത്രം അറിഞ്ഞാല്‍ മതി. ഫേസ്ബുക്കിലോ ട്വിറ്ററിലോ ഇന്‍സ്റ്റഗ്രാമിലോ മകളുടെയോ ഭര്‍ത്താവിന്റെയോ അമ്മയുടെയോ ഒന്നും ഫോട്ടോ പോസ്റ്റ് ചെയ്യാറില്ല. എന്റെ ഫോട്ടോ, എന്റെ സിനിമാ വിശേഷങ്ങള്‍.. അത്രമാത്രം- രേഖ പറഞ്ഞു

വിക്കി വിവരം തെറ്റ്

തന്നെ കുറിച്ച് വിക്കിപീഡിയയില്‍ എഴുതിയ പല കാര്യങ്ങളും തെറ്റാണെന്നും രേഖ വ്യക്തമാക്കി. അഭിനയിക്കാത്ത സിനിമകള്‍ പോലും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെയ്ത കഥാപാത്രങ്ങള്‍ ചിലതില്ല താനും

ജോസഫിന്‍ എന്ന രേഖ

ജോസഫിന്‍ എന്ന രേഖ കടലൊരു കവിതൈകള്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. പിന്നീട് സൗത്ത് ഇന്ത്യയിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം നായികയായി അഭിനയിച്ചു. സിനിമയ്ക്ക് വേണ്ടി സ്വീകരിച്ച പേരാണ് രേഖ.

മലയാളത്തിന്റെ മീനുക്കിട്ടി

വഴിയോരക്കാഴ്ചകള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ രേഖ ശ്രദ്ധിക്കപ്പെട്ടത് ദശരഥത്തിലെ ആനിയായപ്പോഴാണ്. തുടര്‍ന്ന് റാംജി റാവു സ്പീക്കിങ്, ഏയ് ഓട്ടോ, കിഴക്കുണരും പക്ഷി തുടങ്ങി അന്‍പതോളം മലയാള സിനിമകളിലൂടെ രേഖ കേരളക്കരയില്‍ പരിചിതയായി. ഏയ് ഓട്ടോയിലെ മീനുക്കുട്ടി ഇപ്പോഴും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്


English summary
Rekha against the news spreading about her daughter

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam