വിശാലിന്‍റെ അമ്മയാവാന്‍ രേഖയെത്തില്ല
വിശാലിന്റെ അമ്മയായി അഭിനയിക്കാന്‍ രേഖയെത്തില്ല. വിശാലിനെ നായകനാക്കി ഹരി ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പൂജൈ എന്ന ചിത്രത്തിലാണ് രേഖ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്ത്. എന്നാല്‍ മറ്റ് ചിത്രങ്ങളുടെ തിരക്കിലായതിനാല്‍ പൂജൈയില്‍ അഭിനയിക്കാന്‍ രേഖയെത്തില്ലെന്ന് സംവിധായകന്‍ പറഞ്ഞു.
വിശാലിന്റെ അമ്മയായി അഭിനയിക്കാന്‍ രേഖയെയായിരുന്നു തങ്ങള്‍ നിശ്ചയിച്ചിരുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും രേഖ അഭിനയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ മറ്റ് ഷൂട്ടിംഗ് തിരക്കുകളും കരാര്‍ ഒപ്പിട്ട ചിത്രങ്ങളും കാരണം രേഖ പൂജൈയ്ക്ക് ഡേറ്റ് നല്‍കിയില്ല.

അന്തരിച്ച തമിഴ് സൂപ്പര്‍ താരം ജെമിനി ഗണേശന്റെ മകളായ രേഖയെ തമിഴ് സിനിമയില്‍ വീണ്ടുമെത്തിയ്ക്കാനുള്ള അണിയറ പ്രവര്‍ത്തകരുടെ ശ്രമം പാളി. രേഖയ്ക്ക് പകരം തമിഴ് നടി രാധിക അമ്മ വേഷം അഭിനയക്കും. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. കോയമ്പത്തൂരിലാണ് പൂജയുടെ ഷൂട്ടിംഗ് പുരോഗമിയ്ക്കുന്നത്.


Click it and Unblock the Notifications











