അമ്മയാകാന്‍ രേഖ റെഡിയാണ്..പക്ഷേ...

By Lakshmi

തൊണ്ണൂറുകളില്‍ മലയാളത്തിലെ മുന്‍നിര നായകനടിയായിരുന്നു രേഖ. ഏയ് ഓട്ടോ, ദശരഥം, ഒളിയമ്പുകള്‍, അര്‍ഹത, അടയാളം, കിഴക്കുണരും പക്ഷി, പാവം പാവം രാജകുമാരന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ രേഖ നായികയായിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം പല ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമായിട്ടുള്ള താരമാണ് രേഖ.

മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും ഒട്ടേറെ ചിത്രങ്ങള്‍ ചെയ്തിട്ടുള്ള രേഖ ഇപ്പോള്‍ സഹനടി, അമ്മ റോളുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. മലയാളത്തില്‍ ഇതിനകം തന്നെ പല ചിത്രങ്ങളിലും അമ്മവേഷത്തിലെത്തിയ രേഖയ്ക്ക് അമ്മവേഷം ചെയ്യാന്‍ മടിയൊന്നുമില്ല. പക്ഷേ മറ്റു പല നടിമാരും ചെയ്യുന്നതുപോലെ ഒരുകാലത്ത് നായകന്മാരായി അഭിനയിച്ച നടന്മാരുടെ അമ്മവേഷം ചെയ്യാന്‍ തനിയ്ക്ക് കഴിയില്ലെന്ന് രേഖ തുറന്നു പറയുന്നു.

അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അമ്മ വേഷങ്ങളില്‍ രേഖ തന്റെ നിലപാട് വ്യക്തമാക്കിയത്. മമ്മൂട്ടിയുടെയും ലാലിന്റെയുമൊന്നും അമ്മയാകാന്‍ തനിയ്ക്ക് വയ്യെന്നും അതേസമയം ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ തുടങ്ങി പുതിയ യുവതാരങ്ങളുടെ അമ്മയാകാന്‍ തനിയ്‌ക്കൊരു മടിയുമില്ലെന്നും രേഖ പറയുന്നു.

ജോസഫൈന്‍ എന്ന രേഖ

അമ്മയാകാന്‍ രേഖ റെഡിയാണ്..പക്ഷേ...

രേഖയുടെ യഥാര്‍ത്ഥ പേര് ജോസഫൈന്‍ എന്നാണ്. കേരളത്തില്‍ ജനിച്ച രേഖ ഊട്ടിയിലാണ് പഠിച്ചുവളര്‍ന്നത്.

ജംബുലിംഗത്തിലൂടെ തുടക്കം

അമ്മയാകാന്‍ രേഖ റെഡിയാണ്..പക്ഷേ...

1982ല്‍ പുറത്തിറങ്ങിയ ജംബുലിംഗം എന്ന മലയാളചിത്രത്തിലൂടെയാണ് രേഖ നടിയാകുന്നത്. പ്രേംനസീര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ഇത്.

പുന്നഗൈ മന്നന്‍

അമ്മയാകാന്‍ രേഖ റെഡിയാണ്..പക്ഷേ...

1986ല്‍ പുറത്തിറങ്ങിയ പുന്നഗൈ മനന്നാണ് രേഖ നായികയായ ആദ്യ തമിഴ് ചിത്രം. ഇതില്‍ കമല്‍ ഹസ്സന്റെ കാമുകിയുടെ വേഷത്തിലാണ് രേഖ അഭിനയിച്ചത്. ചിത്രം വലിയ ഹിറ്റായതോടെ തെന്നിന്ത്യയില്‍ അറിയപ്പെടുന്ന താരമായി രേഖ വളരുകയായിരുന്നു.

റാം ജിറാവു സ്പീക്കിങ്

അമ്മയാകാന്‍ രേഖ റെഡിയാണ്..പക്ഷേ...

രേഖ നായികയായി എത്തിയ ആദ്യ മലയാളചിത്രം റാം ജിറാവു സ്പീക്കിങ് ആയിരുന്നു. ഇതില്‍ സായ് കുമാറിന്റെ നായികയായിട്ടായിരുന്നു രേഖ അഭിനയിച്ചത്.

ദശരഥം

അമ്മയാകാന്‍ രേഖ റെഡിയാണ്..പക്ഷേ...

മോഹന്‍ലാലിനൊപ്പം രേഖ ആദ്യമായി ജോഡിചേര്‍ന്ന ചിത്രമായിരുന്നു ദശരഥം. വാടകഗര്‍ഭപാത്രത്തിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ രേഖയുടെ അഭിനയം മനസില്‍ തട്ടുന്നതായിരുന്നു. ആനിയെന്നായിരുന്നു ചിത്രത്തില്‍ രേഖയുടെ കഥാപാത്രത്തിന്റെ പേര്. പിന്നീട് ലാലിനൊപ്പം ലാല്‍ സലാം, ഏയ് ഓട്ടോ, തുടങ്ങി പല ഹിറ്റ് ചിത്രങ്ങളിലും രേഖ അഭിനയിച്ചു.

 കിഴക്കുണരും പക്ഷി

അമ്മയാകാന്‍ രേഖ റെഡിയാണ്..പക്ഷേ...

മോഹന്‍ലാല്‍ നായകനായ ഈ ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രമായിട്ടായിരുന്നു രേഖ എത്തിയത്. ഈ ചിത്രത്തിലെ അഭിനയത്തന് രേഖയ്ക്ക് ഏറെ പ്രശംസകള്‍ ലഭിച്ചു.

ഒളിയമ്പുകള്‍

അമ്മയാകാന്‍ രേഖ റെഡിയാണ്..പക്ഷേ...

മമ്മൂട്ടിയ്‌ക്കൊപ്പം രേഖ അഭിനയിച്ച ചിത്രമായിരുന്നു ഒളിയമ്പുകള്‍. വലിയ ഹിറ്റായി മാറിയ ചിത്രമായിരുന്നു ഇത്. പിന്നീട് സരോവരം എന്ന ചിത്രത്തിലും രേഖ മമ്മൂട്ടിയ്‌ക്കൊപ്പമെത്തി.

ജയസൂര്യയുടെ അമ്മയായി

അമ്മയാകാന്‍ രേഖ റെഡിയാണ്..പക്ഷേ...

ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി രേഖ അമ്മവേഷത്തിലെത്തിയത്. ഈ ചിത്രത്തില്‍ ജയസൂര്യയുടെ കഥാപാത്രത്തിന്റെ അമ്മയായ സിദ്ദിഖിന്റെ ഭാര്യയായ അഡ്വര്രറ്റ് നന്ദിനിയായിട്ടാണ് രേഖ അഭിനയിച്ചത്.

മൈ ബോസിലും അമ്മവേഷം

അമ്മയാകാന്‍ രേഖ റെഡിയാണ്..പക്ഷേ...

ദിലീപും മംമ്ത മോഹന്‍ദാസും ജോഡികളായി എത്തിയ മൈ ബോസ് എന്ന ചിത്രത്തില്‍ മംമ്ത ചെയ്ത പ്രിയ എന്ന കഥാപാത്രത്തിന്റെ അമ്മയുടെ വേഷമായിരുന്നു രേഖയ്ക്ക്.

മമ്മൂക്കയുടെയും ലാലേട്ടന്റെയും അമ്മയാകില്ല

അമ്മയാകാന്‍ രേഖ റെഡിയാണ്..പക്ഷേ...

മുമ്പ് തന്റെ നായകന്മാരായി അഭിനയിച്ച മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുള്‍പ്പെടെയുള്ള താരങ്ങളുടെ അമ്മയായി അഭിനിയക്കില്ലെന്നാണ് രേഖ പറയുന്നത്. അങ്ങനത്തെ വേഷം ചെയ്താല്‍ ആളുകള്‍ അത് സ്വീകരിക്കില്ലെന്നും അവര്‍ പറയുന്നു.

അമ്മയാകാന്‍ തടസമില്ല, 40കഴിഞ്ഞു

അമ്മയാകാന്‍ രേഖ റെഡിയാണ്..പക്ഷേ...

നാല്‍പത് വയസു കഴിഞ്ഞ തനിയ്ക്ക് അമ്മ വേഷം ചെയ്യാന്‍ മടിയൊന്നുമില്ലെന്നും ന്യൂജനറേഷന്‍ താരങ്ങളുടെ അമ്മ വേഷം ചെയ്യാനാണ് താനിഷ്ടപ്പെടുന്നതെന്നും രേഖ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X