ധോണിയുമായി ഉണ്ടായിരുന്ന പ്രണയം എന്റെ കുട്ടികള്‍ അറിഞ്ഞാലോ??

By Aswathi

നടി ലക്ഷ്മി റായി എന്ന റായി ലക്ഷിമിയും ഇന്ത്യന്‍ ക്രിക്കന്‍ ടീം ക്യാപ്റ്റന്‍ എം എസ് ധോണിയും തമ്മിലുണ്ടായിരുന്ന പ്രണയം ഒരു പഴങ്കഥയായിക്കഴിഞ്ഞു. ആ പ്രണയം പൊട്ടിയിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞു, ധോണി മറ്റൊരു വിവാഹം ചെയ്തു, എന്നിട്ടും വാര്‍ത്തകളില്‍ ഇന്നും ധോണി- ലക്ഷ്മി റായി പ്രണയം ചാര്‍ച്ച ചെയ്യുന്നു.

ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

ഏത് അഭിമുഖത്തിലും തന്നോട് ധോണിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യം ലക്ഷ്മിയ്ക്കും ഒരു തരത്തിലുള്ള ശല്യമായിക്കഴിഞ്ഞു. അതു കഴിഞ്ഞ കഥയല്ലേ എന്നാണ് റായി ചോദിക്കുന്നത്. ധോണിയ്ക്ക് ശേഷം ഞാന്‍ പിന്നെയും മൂന്ന് നാല് പേരെ പ്രണയിച്ചു, പക്ഷെ ഒന്നും നിലവിലില്ലെന്നത് മറ്റൊരു സത്യം- റായി ലക്ഷ്മി പറഞ്ഞു.

lakshmi-rai

എന്നെ സംബന്ധിച്ച് ധോണിയുമായുണ്ടായിരുന്ന ബന്ധം പഴങ്കഥയാണ്. ഇപ്പോഴും ആളുകള്‍ അതേ കുറിച്ച് ചോദിക്കുമ്പോള്‍ എനിക്ക് സര്‍പ്രൈസാണ്. ഭാവിയില്‍ ഇതെങ്ങാന്‍ എന്റെ കുട്ടികള്‍ കാണുകയും, അവരിതേ കുറിച്ച് എന്തെങ്കിലും ചോദിക്കുകയും ചെയ്താല്‍ താനെന്ത് പറയും എന്ന് റായി ലക്ഷ്മി ചോദിക്കുന്നു. എന്നിട്ടൊന്ന് ചിരിച്ചു.

ധോണിയ്ക്ക് ശേഷം ഞാന്‍ വേറെയും മൂന്ന് നാല് പേരെ പ്രണയിച്ചു. പക്ഷെ ഒന്നും ആരും പറഞ്ഞ് കേട്ടില്ല. എനിക്കും ധോണിയിക്കുമിടയില്‍ ഉണ്ടായത് ഒരു പ്രണയനഷ്ടമായി കരുതുന്നില്ല. ഞങ്ങളിരുവരും ഇപ്പോളും പരസ്പരം ബഹുമാനിക്കുന്നു. അദ്ദേഹം മറ്റൊരു വിവാഹവുമായി പുതിയ ജീവിതത്തിലേക്ക് കടന്നു. അതോടെ ഞങ്ങളുടെ പ്രണയവും തീര്‍ന്നു. ഇപ്പോള്‍ ഞാനെന്റെ തൊഴിലിനെ മാത്രമേ പ്രണയിക്കുന്നൂള്ളൂ- റായി ലക്ഷ്മി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X