കീര്‍ത്തി സുരേഷും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ചെത്തുന്ന മഹാനടിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു!

തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമായ മഹാനടിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചുവെന്നുള്ള സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നേരത്തെ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. തെലുങ്കിലെ മുന്‍നിര അഭിനേത്രികളിലൊരാളായ സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ സംവിധായകന്‍ നാഗ് അശ്വിനാണ്. സാമന്ത, വിജയ് ദേവരക്കൊണ്ട, നാഗചൈതന്യ, രാജേന്ദ്രപ്രസാദ്, മോഹന്‍ബാബു, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

മെയ് 9നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നെതന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നേരത്തെ മാര്‍ച്ച് 29ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ റിലീസ് തീയതി മെയിലേക്ക് മാറ്റിയെന്നുള്ള ഴിവരമാണ് ഒടുവിലായി ലഭിക്കുന്നത്. സാവിത്രിയായി കീര്‍ത്തി സുരേഷും ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാനും വേഷമിടുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു.

Mahanati

വൈജയന്തി മൂവീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. തെലുങ്കിലെ നമ്പര്‍ വണ്‍ അഭിനേത്രികളിലൊരാളും ദേശീയ അവാര്‍ഡ് ജേതാവുമായ സാവിത്രിയുടെ ജീവിതകഥയാണ് മഹാനടി പറയുന്നത്. ചി ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X