»   » ദിലീപിന് ഭീഷണി ഉയര്‍ത്താന്‍ താരപുത്രനില്ല, താരപുത്രന്‍മാര്‍ നേരത്തെ എത്തുന്നു!

ദിലീപിന് ഭീഷണി ഉയര്‍ത്താന്‍ താരപുത്രനില്ല, താരപുത്രന്‍മാര്‍ നേരത്തെ എത്തുന്നു!

Posted By: Nihara
Subscribe to Filmibeat Malayalam

രാമലീലയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ദുല്‍ഖര്‍ ചിത്രം തിയേറ്ററുകളിലേക്ക് എത്തുമെന്ന തരത്തിലായിരുന്നു നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ചിത്രം സെപ്റ്റംബര്‍ 21 നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. കൃത്യം ഒരാഴ്ച കഴിഞ്ഞാണ് രാമലീല തിയേറ്ററുകളിലേക്ക് എത്തുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. ലഭിച്ച കഥാപാത്രങ്ങളെയെല്ലാം അങ്ങേയറ്റം മനോഹരമാക്കിയ സൗബിന്‍ ഷാഹിര്‍ സംവിധായകനായി അരങ്ങേറുന്ന ചിത്രമാണ് പറവ.

അഭിനയിക്കുന്ന സമയത്ത് തന്നെ സംവിധാന മോഹത്തെക്കുറിച്ച് താരം വ്യക്തമാക്കിയിരുന്നു. സിനിമയുടെ പിന്നണിയിലെ കാര്യങ്ങളിലും താല്‍പര്യമുള്ള താരമാണ് താനെന്ന് സൗബിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പറവയുടെ പോസ്റ്ററുകളും ഗാനങ്ങളുമൊക്കെ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ചിത്രത്തിലെ ദുല്‍ഖറിന്റെ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Parava

അതീവ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. കിസ്മത്ത് താരം ഷെയ്ന്‍ നിഗം, ഹരിശ്രീ അശോകന്റെ മകനായ അര്‍ജുന്‍ അശോകന്‍, സൈനുദ്ദീന്റെ മകന്‍ ദിനില്‍, സിദ്ദിഖ്, ആഷിക് അബു, ജേക്കബ് ഗ്രിഗ്രറി, ശ്രിന്റെ അഷാബ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
The makers have announced that the movie will be hitting big screens on September 21.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam