താരങ്ങളും സംവിധായകരും റിലയന്‍സില്‍ നിന്നും കോഴ കൈപ്പറ്റി: മാക്ട
കൊച്ചി: മലയാളത്തിലെ മൂന്ന് സൂപ്പര്‍ താരങ്ങളെയും പത്ത് പ്രമുഖ സംവിധായകരെയും വന്‍ കോഴ നല്‌കി റിലയന്‍സ് അഞ്ചു വര്‍ഷത്തേക്ക് വിലയ്‌ക്കെടുത്തുവെന്ന് മാക്ട ഫെഡറേഷന്‍ ആരോപിച്ചു.
ഇതാണ് ഫെഡറേഷനെ പൊളിയ്‌ക്കാന്‍ കരുതിക്കൂട്ടി നടത്തിയ ശ്രമത്തിന് പിന്നിലെന്നും ഭാരവാഹികള്‍ പ്രസ്‌താവിച്ചു.
മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നീ താരങ്ങളും സിദ്ദിഖ്, ഫാസില്‍, സത്യന്‍ അന്തിക്കാട്, കമല്‍, ലാല്‍ജോസ്, റോഷന്‍ ആന്‍ഡ്രൂസ്, ജോണി ആന്റണി, റാഫി-മെക്കാര്‍ട്ടിന്‍ എന്നീ സംവിധായകരെയുമാണ് റിലയന്‍സ് വിലയ്‌ക്കെടുത്തത്. ഇവരെല്ലാവും ഇതിനായി വന്‍ കോഴ കൈപ്പറ്റിയിട്ടുണ്ടെന്നും മാക്ട ഭാരവാഹികള്‍ പറയുന്നു.
റിലയന്‍സ് നിര്‍മ്മിയ്‌ക്കുന്ന ആദ്യ മലയാള ചിത്രമായ കുട്ടിസ്രാങ്കിലെ നായകന്‍ മമ്മൂട്ടിയാണ്. റിലയന്‍സിന്റ അടുത്ത ചിത്രത്തിലും മമ്മൂട്ടി തന്നെയാണ് അഭിനയിക്കുന്നത്. കമലാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍- മാക്ട ചൂണ്ടിക്കാണിച്ചു.
മാക്ടയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തു വരികയും അതില്‍ നിന്നും ആദ്യം പുറത്തു പോയ സംവിധായകര്‍ക്കെതിരെയാണ് മാക്ട ഭാരവാഹികള്‍ പുതിയ ആരോപണം ഉന്നയിച്ചിരിയ്‌ക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications