»   » മതം ഞങ്ങള്‍ക്കൊരു പ്രശ്‌നമല്ല: ആഷിക്, റിമ

മതം ഞങ്ങള്‍ക്കൊരു പ്രശ്‌നമല്ല: ആഷിക്, റിമ

Posted By:
Subscribe to Filmibeat Malayalam

തങ്ങള്‍ക്കിടയില്‍ മതില്ലെന്നും അതുകൊണ്ടുതന്നെ വിവാഹത്തിന് മുമ്പ് മതംമാറുകയെന്ന പ്രശ്‌നം ഉദിയ്ക്കുന്നില്ലെന്നും മലയാള ചലച്ചിത്രലോകത്തെ പുതിയ പ്രണയികളായ റിമ കല്ലിങ്കളും ആഷിക് അബുവും. വിവാഹം കഴിയ്ക്കാന്‍ തീരുമാനിച്ച ഇവര്‍ക്കിടയില്‍ മതം പ്രശ്‌നമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു, ഇതിനെ തള്ളിക്കൊണ്ടാണ് ഇവര്‍ ഉള്ള മതം തന്നെ വേണ്ടെന്ന് വച്ചിരിക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

തങ്ങള്‍ ഒരുമിച്ചാണ് താമസിക്കുന്നതെന്നും ഉടന്‍ വിവാഹിതരാകുമെന്നും ഇരുവരും വ്യക്തമാക്കി. കൊച്ചിയില്‍ നടന്ന ഒരു ചടങ്ങില്‍ വച്ചായിരുന്നു ഇവരുടെ ഈ പ്രഖ്യാപനം.

Rima Kallingal and Ashiq Abu

രണ്ടുപേരും രണ്ട് മതത്തില്‍ നിന്നുള്ളവരായതിനാല്‍ ഇവരുടെ വിവാഹം നടക്കില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വിവാഹം നടക്കണമെങ്കില്‍ റിമയല്ല ആഷിക്കാണ് മതം മാറേണ്ടതെന്നും മറ്റുമുള്ള ചില സംഘടനകള്‍ അഭിപ്രായങ്ങള്‍ ഉന്നയിച്ചുവെന്നും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം ഇരുവരും തള്ളിയിരിക്കുകയാണ്.

ആഷിക്കുമായുള്ള ബന്ധം താന്‍ വളരെ നേരത്തേ തന്നെ മാതാപിതാക്കളുടെ മുന്നില്‍ അവതരിപ്പിച്ചതാണെന്നും അവര്‍ക്ക് തന്റെ തീരുമാനത്തില്‍ എതിര്‍പ്പില്ലെന്നും നേരത്തേ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ റിമ പറഞ്ഞിരുന്നു.

English summary
Director Ashiq Abu and Actress Rima Kallingal who are in love and planning to enter wed lock soon, cleared that they are not at all worried about religion and conversion

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam