»   »  മുകേഷിന്റെ മുന്‍ഭാര്യ സരിതയെ ഓര്‍ത്തു പോകുന്നു

മുകേഷിന്റെ മുന്‍ഭാര്യ സരിതയെ ഓര്‍ത്തു പോകുന്നു

Posted By:
Subscribe to Filmibeat Malayalam

മുകേഷ് മേതില്‍ ദേവിക എന്ന നര്‍ത്തകിയെ വിവാഹം കഴിച്ചു. കഴിഞ്ഞ ദിവസം മുതല്‍ ആ വിവാഹത്തെയും മേതില്‍ ദേവിക ആരാണെന്നുമുള്ള ചര്‍ച്ചയായിരുന്നു സോഷ്യല്‍നറ്റ് വര്‍ക്ക് അടക്കമുള്ള വാര്‍ത്താ മാധ്യമങ്ങളില്‍. എന്നാല്‍ അതിനിടയില്‍ ഒരു നിമിഷം തെന്നിന്ത്യയില്‍ അഭിനയിച്ചു പാറി നടന്ന മുകേഷിന്റെ മുന്‍ഭാര്യ സരിതയെ ഓര്‍ത്തു പോകുന്നു.

തമിഴിലും തെലുങ്കിലും കന്നടയിലും മലയാളത്തിലുമായി തിരക്കുള്ള നടിമാരിലൊരാളായിരുന്നു എണ്‍പതുകളില്‍ സരിതയും. മമ്മൂട്ടിക്കൊപ്പമഭിനയിച്ച കാതോടു കാതോരം എന്ന ചിത്രത്തിലൂടെയാണ് സരിത മലയാളികള്‍ക്ക് പരിചിതയായത്. അഭിനയ സാധ്യതകളുള്ള കഥാപാത്രങ്ങളുമായി മുന്നില്‍ നിന്ന് ഒത്തിരി കഥകള്‍ വിളിക്കുമ്പോഴാണ് 1987ല്‍ മുകേഷുമായി സരിതയുടെ വിവാഹം കഴിഞ്ഞത്. പ്രണയ വിവാഹമായിരുന്നു.

വിവാഹത്തിന് ശേഷം സംഘം, കുട്ടേട്ടന്‍, ഒന്നും ഒന്നും പതിനൊന്ന്, എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച് സരിത സനിമയില്‍ നിന്ന് ഒരു നീണ്ട ഇടവേളയെടുത്തു. പിന്നീട് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, അമ്മക്കിളിക്കൂട്, ചക്രവാളം എന്നീ ചിത്രങ്ങളിലൂടെ തിരിച്ചുവരവ് നടത്തി.

അപ്പോഴേക്കും സരിത-മുകേഷ് ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയിരുന്നു. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയപ്പോള്‍ ആ ബന്ധത്തിലുള്ള രണ്ട് മക്കളും സരിതയ്‌ക്കൊപ്പമായിരുന്നു. ഒടുവില്‍ 2007ല്‍ സരിത വിവാഹ ബന്ധം വേര്‍പെടുത്താനുള്ള കേസ് കോടതിയില്‍ ഫയല്‍ ചെയ്തു. 2009ല്‍ കോടതി ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചു. അതോടെ സിനിമയിലും ഇല്ലാതിരുന്ന സരിതയെ മലയാളികള്‍ മറന്നു തുടങ്ങിയിരുന്നു അപ്പോഴാണ് മുകേഷിന്റെ പുനര്‍ വിവാഹം, അറിയാതെ സരിതയെ വീണ്ടും ഓര്‍ത്തുപോയി

മുകേഷിന്റെ മുന്‍ഭാര്യയെ ഓര്‍ത്തുപോകുന്നു

എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നിന്ന നായിക

മുകേഷിന്റെ മുന്‍ഭാര്യയെ ഓര്‍ത്തുപോകുന്നു

മാറോ ചരിത്ര എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. 1978ലാണ് ചിത്രം പുറത്തിറങ്ങിയത്.

മുകേഷിന്റെ മുന്‍ഭാര്യയെ ഓര്‍ത്തുപോകുന്നു

എഴുപത്തെട്ടു മുതല്‍ എണ്‍പത്തൊമ്പത് വരെയാണ് സരിതയുടെ അഭിനയ ജീവിതം കുറിക്കുന്നത്.

മുകേഷിന്റെ മുന്‍ഭാര്യയെ ഓര്‍ത്തുപോകുന്നു

1987ല്‍ മുകേഷുമായി വിവാഹം കഴിഞ്ഞു. പ്രണയ വിവാഹമായിരുന്നു

മുകേഷിന്റെ മുന്‍ഭാര്യയെ ഓര്‍ത്തുപോകുന്നു

പരസ്പരം പൊരുത്തെപ്പട്ടു പോകാന്‍ കഴിയില്ലെന്നായപ്പോള്‍ 2009ല്‍ വിവാഹ മോചനം നേടി

മുകേഷിന്റെ മുന്‍ഭാര്യയെ ഓര്‍ത്തുപോകുന്നു

മുകേഷും സരിതയും കുട്ടിയും ഒരുമിച്ചുള്ള ഒരു പഴയകാല ചിത്രം

English summary
Mukesh married Methil Devika, now just coming memories of his first wife and actress Saritha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam