ഇത് പൊളിക്കും; പെപ്പെയും കൂട്ടരും ഇനി മറാത്തിയിലേക്ക്!!

By Desk

നായകനും നായികയുമുള്‍പെടെ 86 പുതുമുഖങ്ങളുമായി 2017ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമായിരുന്നു അങ്കമാലീസ് ഡയറീസ്. കട്ട ലോക്കല്‍ പടമായി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രം തിയറ്ററുകളില്‍ വന്‍ വിജയമാണ് നേടിയത്. ഒരു പക്ഷേ മലയാള സിനിമയില്‍ ഇത്രയും പുതുമുഖങ്ങളെ അണിനിരത്തി ആദ്യമായാണ് ഒരു ചിത്രമെത്തിയത്. ചെമ്പന്‍ വിനോദ് ജോസിന്റെ തിരക്കഥയില്‍ ഒരുക്കിയ ചിത്രം നാട്ടിന്‍പുറത്തെ ഒരുകൂട്ടം യുവാക്കളുടെ കഥയാണ് അവതരിപ്പിച്ചത്.

നിരൂപകപ്രശംസയും തിയറ്ററുകളിലെ വന്‍ വിജയവും നേടിയ ചിത്രം റീമേക്കിന് ഒരുങ്ങുകയാണ്. മറാത്തി ഭാഷയില്‍ റീമേക്ക് ചെയ്യുന്ന പടത്തിന് കോലാപൂര്‍ ഡയറീസ് എന്നാണ് പേരിട്ടിരിക്കുന്നത്. പ്രശസ്ത മറാത്തി സംവിധായകന്‍ അവധൂത് ഗുപ്‌തെയും വജീര്‍ സിംഗും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് ട്വിറ്ററിലൂടെ ചിത്രത്തിന്റെ റീമേക്കിനെക്കുറിച്ച് അറിയിച്ചത്. യുവനടന്‍ ഭൂഷന്‍ പട്ടേല്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തര്‍ പുറത്തുവിട്ടിട്ടില്ല.

angamaly diaries

കട്ട ലോക്കല്‍ എന്ന ടാഗ്ലൈനില്‍ എത്തിയ അങ്കമാലി ഡയറീസ് പെപ്പെ എന്ന എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ ചില സംഭവങ്ങളിലൂടെയാണ് മുന്നോട്ടു പോയത്. പ്രണയവും,അടിയും,വിവാഹവും കേസും എന്നുവേണ്ട എല്ലാത്തിനും അവന്റെ കൂടെ കട്ടയ്ക്ക് നില്‍ക്കാന്‍ അവന്റെ സുഹൃത്തുക്കളും. അത്തരത്തില്‍ പച്ചയായ ജീവിതത്തെ അടയാളപെടുത്തിയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. അതുകൊണ്ടുതന്നെയാവണം തിയറ്ററുകളില്‍ ചിത്രം ഇത്രമേല്‍ വിജയം നേടിയത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ എത്തിയ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X