ഫര്‍ഹാനും ഫഹദും തമ്മിലൊരു ബന്ധം?

By Aswathi

ഫര്‍ഹാനും ഫാഹദും തമ്മിലെന്ത് ബന്ധമെന്ന് ചോദിച്ചാല്‍ കേള്‍ക്കുന്നവര്‍ പറയും അവര്‍ രണ്ടു പേരും സഹോദരങ്ങളാണെന്ന്. എന്നാല്‍ പറയുന്നത് ഫര്‍ഹാന്‍ ഫാസിലിന്റെയും ഫഹദ് ഫാസിലിന്റെയും കാര്യമല്ല, മറിച്ച് ഫഹദ് ഫാസിന്റെയും ഫര്‍ഹാന്‍ അക്തറിന്റെയും കാര്യമാണ്. അപ്പോള്‍ ഇവര്‍ക്ക് രണ്ടു പേര്‍ക്കുമിടയില്‍ എന്താണ് ബന്ധം. രണ്ട് പേരിലും 'ഫ' ഉണ്ടെന്ന് കുസൃതിക്കെന്നപോലെ പറയാം.

അവിടെയും ഉത്തരം പൂര്‍ണമാകുന്നില്ല. ഫര്‍ഹാനും ഫഹദും തമ്മില്‍ നേരിട്ടല്ല ബന്ധം. എന്നാല്‍ അഗാധമായ ഒരു ബന്ധം ഇവര്‍ തമ്മിലുണ്ടെന്ന് അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സ് റിലീസായതുമുതല്‍ കണ്ടെത്തി. 2008-ല്‍ ഇറങ്ങിയ അഭിഷേക് കപൂറിന്റെ 'റോക്ക് ഓണ്‍' എന്ന ചിത്രത്തിലെ ഫര്‍ഹാന്റെയും 2014-ല്‍ ഇറങ്ങിയ അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സിലെ ഫഹദ് അവതരിപ്പിച്ച കഥാപാത്രത്തിനും നേരിട്ടല്ലാത്ത ഒരു ബന്ധമുണ്ടെന്നാണ് സിനിമാ നിരീക്ഷകരുടെ കണ്ടെത്തല്‍.

farhan-akhthar-fahad-fazil

സ്വന്തം ഭൂതകാലത്തെ അപ്പാടെ കുഴിച്ചുമൂടി ജീവിക്കുന്ന കഥാപാത്രങ്ങളാണ് രണ്ടും. പണ്ട് താനെന്തായിരുന്നു, എങ്ങനെയായിരുന്നു, എന്തൊക്കെയായിരുന്നു തന്റെ ഇഷ്ടങ്ങള്‍ എന്നതെല്ലാം മനപ്പൂര്‍വ്വം മറന്ന് ജോലിത്തിരക്കില്‍ മുഴുകിയിരിക്കുന്ന രണ്ട് കഥാപാത്രങ്ങള്‍. തന്റെ ചുറ്റുപാടുകളോടും ഭൂതകാലത്തെ ഓര്‍മിപ്പിക്കുന്ന വ്യക്തികളോടും ഒരടുപ്പവും കാണിക്കുന്നില്ലെന്ന് മാത്രമല്ല അങ്ങേയറ്റത്തെ അകല്‍ച്ചയുമാണെന്നതാണ് ഈ കഥാപാത്രങ്ങളിലെ സാമ്യം.

രണ്ട് കഥാപാത്രങ്ങളെയും തങ്ങളുടെ സ്വപ്‌നത്തിലേക്കും ജീവിതത്തിലേക്കും കൊണ്ടുവരുന്നത് അവരുടെ ഭാര്യമാരാണ്. പിന്നില്‍ ഉപേക്ഷിച്ച പാട്ടിന്റെയും സൗഹൃദങ്ങളുടെയും ലോകത്തേക്കാണ് ഫര്‍ഹാന്‍ മടങ്ങിവരുന്നത്. ഫഹദിനെ നസ്‌റിയ എങ്ങനെ മാറ്റി, അല്ലെങ്കില്‍ ഫഹിന്റെ ഭൂതകാലം എന്തായിരുന്നു എന്നറിയാന്‍ തിയേറ്ററില്‍ പോകുക തന്നെയാണ് ഉചിതം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X