തീ തുടികളുയരേ...! ആകാശഗംഗ 2വില്‍ രമ്യാ കൃഷ്ണനും! ആദ്യ വീഡിയോ ഗാനം പുറത്ത്
വിനയന്റെ സംവിധാനത്തില്‍ റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ആകാശഗംഗ 2. നവംബര്‍ ഒന്നിന് തിയ്യേറ്ററുകളിലേക്ക് എത്തുന്ന സിനിമയുടെ ട്രെയിലര്‍ നേരത്തെ തരംഗമായി മാറിയിരുന്നു. ഹൊറര്‍ ത്രില്ലര്‍ ചിത്രമായി ഒരുങ്ങിയ സിനിമയില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയ ഗാനം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

ആകാശഗംഗ2 വിലെ തീ തുടികളുയരേ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. രമ്യാ കൃഷ്ണന്റെ പ്രകടനമാണ് ഗാനരംഗത്തില്‍ മുഖ്യ ആകര്‍ഷണമായിരിക്കുന്നത്.
മാണിക്യശേരി കോവിലകത്ത് മായത്തമ്പുരാട്ടി ഗര്‍ഭിണിയായി എത്തുന്നിടത്തായിരുന്നു ആകാശഗംഗ അവസാനിക്കുന്നതെങ്കില്‍ മായയുടെ മകളുടെ കഥയാണ് രണ്ടാം ഭാഗത്തില്‍ കാണിക്കുന്നത്. സിദ്ധിഖ്, സലീംകുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഖദ, ഇടവേള ബാബു, രമ്യാ കൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. 1999 ലാണ് ആകാശഗംഗയുടെ ആദ്യ ഭാഗം പുറത്തിറങ്ങിയിരുന്നത്. തുടര്‍ന്ന് 20ര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം കൂടി വരുന്നത്.


Click it and Unblock the Notifications