twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കിട്ടുന്നതും വാങ്ങി മിണ്ടാതെ പോകുന്ന പുതുമുഖങ്ങളോടാണ് മലയാള സിനിമയ്ക്ക് താല്‍പര്യമെന്ന് യുവഅഭിനേത്രി

    |

    പുതുമുഖ നായികമാരോടാണ് മലയാള സിനിമയ്ക്ക് ഇപ്പോള്‍ കൂടുതല്‍ താല്‍പര്യം. അണിയറയില്‍ ഒരുങ്ങുന്ന നിരവധി സിനിമകളില്‍ നായികയായി എത്തുന്നത് പുതുമുഖങ്ങളാണ്. യുവതാരങ്ങളും സൂപ്പര്‍താരങ്ങളുമടക്കമുള്ള ചിത്രങ്ങളില്‍ മിക്കതിലും നായിക പുതുമുഖമാണ്. കഴിവുള്ളവരെ മാറ്റിനിര്‍ത്തുന്ന തരത്തിലുള്ള രീതിയാണ് ഇപ്പോള്‍ മലയാളത്തിലേതെന്നും രമ്യ നമ്പീശന്‍ പറയുന്നു. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. സൈഗാള്‍ പാടുകയാണ് എന്ന മലയാള ചിത്രത്തിലാണ് താന്‍ ഒടുവിലായി അഭിനയിച്ചത്. 2015ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. തുടര്‍ന്നിങ്ങോട്ട് മികച്ച ഓഫറുകളൊന്നും തനിക്ക് ലഭിച്ചിരുന്നില്ല. മലയാളത്തില്‍ ബാലതാരമായും പിന്നീട് നായികയായും അരങ്ങേറിയ താരമാണ് രമ്യ നമ്പീശന്‍.

    ഫിദല്‍ കാസ്‌ട്രോയായി മമ്മൂട്ടി, കൊലകൊല്ലി പോസ്റ്ററിനെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും ട്രോളന്‍മാരും!!ഫിദല്‍ കാസ്‌ട്രോയായി മമ്മൂട്ടി, കൊലകൊല്ലി പോസ്റ്ററിനെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും ട്രോളന്‍മാരും!!

    അണിയറയില്‍ ഒരുങ്ങുന്ന 90 ശതമാനം സിനിമകളിലെയും നായികമാര്‍ പുതുമുഖങ്ങളാണ്. ഇങ്ങനെ സംഭവിക്കുന്നതിന് പിന്നിലെ കാരണമെന്താണെന്ന് അറിയില്ല. കഴിവ് തെളിയിച്ചവരെ മാറ്റി നിര്‍ത്തുന്ന അവസ്ഥയാണിപ്പോള്‍. എന്നാല് തമിഴ് സിനിമയിലൊന്നും ഇതത്തരത്തിലൊരു അവസ്ഥയില്ലെന്നും താരം പറയുന്നു. തമിഴില്‍ തുടക്കം കുറിച്ച് മികവ് തെളിയിച്ച നായികമാരെ അവര്‍ ഒരിക്കലും മാറ്റിനിര്‍ത്തില്ലെന്നും താരം വ്യക്തമാക്കുന്നു.

    Remya nambeesan

    പ്രതിഫലത്തിന്റെ കാര്യത്തെ മുന്‍നിര്‍ത്തിയാവാം മലയാള സിനിമ പുതുമുഖങ്ങളെ ഇത്രയധികം പരിഗണിക്കുന്നത്. തുടക്കക്കാരാവുമ്പോള്‍ പ്രതിഫലം ഡിമാന്‍ഡ് ചെയ്യില്ല. കിട്ടുന്നതും വാങ്ങി മിണ്ടാതെ പോകും. ഇതായിരിക്കാം ഇത്തരമൊരു പ്രതിഭാസത്തിന് പിന്നിലെ കാരണം. ഇതോടെ ചെലവ് കുറയ്ക്കാന്‍ കഴിയുമല്ലോ. നേരത്തെ മറ്റ് വിഷയങ്ങളിലും നിലപാട് വ്യക്തമാക്കി താരം രംഗത്ത് വന്നിരുന്നു.

    English summary
    Remya Nambeesan about Malayalam film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X