രമ്യ നമ്പീശന്‍ രണ്ട് കുട്ടികളുടെ അമ്മയാകുന്നു
അമ്മ വേഷങ്ങള്‍ ചെയ്യാന്‍ വിവാഹം കഴിഞ്ഞ നടിമാര്‍ പോലും മടിച്ചു നില്‍ക്കുന്ന ഈ കാലത്ത്, വിവാഹം പോലും കഴിയാത്ത രമ്യാ നമ്പീശനിതാ രണ്ട് കുട്ടികളുടെ അമ്മയായി വരുന്നു. 'ജിലേബി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് രമ്യ വീണ്ടും അമ്മ വേഷത്തിലെത്തുന്നത്.
അരുണ്‍ ശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യയാണ് നായകന്‍. പത്തും, ആറ് വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയായാണ് രമ്യയുടെ വരവ്. ജിലേബിപോലെ മധുരമായ ഒരു എന്റൈര്‍ടൈന്‍മെന്റാണ് ചിത്രമെന്നാണ് സംവിധായകന്‍ പറയുന്നത്.

നേരത്തെ 'ഫിലിപ്പ്‌സ് ആന്റ് ദ മങ്കിപെന്‍' എന്ന ചിത്രത്തിലും രമ്യ അമ്മ വേഷത്തിലാണ് എത്തിയത്. സനൂപ് സന്തോഷാണ് ചിത്രത്തില്‍ രമ്യയുടെ മകന്റെ വേഷം ചെയ്തത്. പുതിയ ചിത്രത്തില്‍ ആരൊക്കെയാണ് മക്കളെന്ന് അറിവായിട്ടില്ല.
രമ്യ ഇപ്പോള്‍ തമിഴില്‍ തിരക്കിലാണ്. നടന്‍ എന്ന ചിത്രത്തിന് ശേഷം രമ്യ മലയാളത്തിലഭിനയിക്കുന്ന ചിത്രമാണ് ജിലേബി. 'രണ്ടാവത് പടം' എന്ന തമിഴ് ചിത്രമാണ് രമ്യയുടെ അടുത്ത റിലീസ്


Click it and Unblock the Notifications











