»   » ബെല്ലി ഡാന്‍സുമായി രമ്യ ഞെട്ടിയ്ക്കുന്നു

ബെല്ലി ഡാന്‍സുമായി രമ്യ ഞെട്ടിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam

സുരഭീവാടികളില്‍ അകലെയെവിടെ പോയ് നീ..... ലാച്ചയും ദാവണിയുമുടുത്ത് മോഡേണ്‍ ലുക്കിലൊരു പെണ്‍കുട്ടി ആടിപ്പാടുന്നു. ആരാണീ സുന്ദരിയെന്ന് അന്വേഷിച്ചാല്‍ അന്തം വിടും നമ്മള്‍. ഹലോ ഗുഡ് ഈവനിങുമായി മലയാളിയുടെ വീട്ടകങ്ങളിലേക്ക് എത്തിയ രമ്യ നമ്പീശനാണ് ആ സുന്ദരി.

തുളസിക്കതിരും ചന്ദനക്കുറിയുമൊക്കെയുള്ള കഥാപാത്രങ്ങളായിരുന്നു ആദ്യം രമ്യയെ തേടിയെത്തിയെത്തിയത്. എന്നാലിപ്പോള്‍ രൂപവും ഭാവവുമെല്ലാം അടിമുടി മാറിയ അല്ലെങ്കില്‍ മാറ്റിയ രമ്യയെയാണ് നാം കാണുക. ന്യൂജനറേഷന്‍ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ബാച്ചിലര്‍ പാര്‍ട്ടിയിലെ വിജന സുരഭി വാടികള്‍ എന്നഗാനത്തില്‍ പാടി അഭിനയിച്ച് തകര്‍ത്തിരിക്കുകയാണ് രമ്യ. ഫ്യൂഷന്‍ സംഗീതത്തിന്റെ മറ്റൊരുമുഖം. മേക്ക ഓവര്‍ നടത്തിയ മറ്റുനടിമാരെയെല്ലാം ബഹുദൂരം പിന്നിലാക്കിയി രമ്യയ്ക്ക് മുതല്‍ക്കൂട്ടാവുന്നത് പാടാനുള്ള കഴിവാണ്.

വാളയാര്‍ കടന്നാല്‍ എന്തും ചെയ്യാന്‍ തുനിയുന്ന സുന്ദരിമാരാണ് നമുക്കുള്ളത്. എന്നാല്‍ സ്വന്തം നാട്ടില്‍ ഗ്ലാമറസാകാന്‍ ധൈര്യം കാണിച്ചതിലൂടെയാണ് രമ്യ ശ്രദ്ധേയയാവുന്നത്. രാഹുല്‍ രാജിന്റെ സംഗീതവും രമ്യയുടെ ശബ്ദവും പാട്ടിനെ ശ്രദ്ധേയമാക്കുന്നു.

ബാച്ചിലര്‍ പാര്‍ട്ടിയില്‍ പത്മപ്രിയയുടെ ഐറ്റം ഡാന്‍സുണ്ടെന്ന് ആദ്യമേ കേട്ടിരുന്നുവെങ്കിലും രമ്യയുടെ ഗാനവും ഇപ്പോള്‍ ശ്രദ്ധിയ്ക്കപ്പെട്ട് കഴിഞ്ഞു. വിരഹഗാനമായോ പ്രണയഗാനമായോ വിഷാദഗാനമായോ ഒക്കെ കണക്കാക്കാവുന്ന ഗാനം യൂട്യൂബിലും ഫേസ് ബുക്കിലുമെല്ലാം ഹിറ്റാണ്. യുട്യൂബിലും മറ്റും രമ്യയുടെ ബെല്ലി ഡാന്‍സ് എന്ന പേരിലാണ് വിജനവാടി ഹിറ്റാകുന്നത്.

ജൂണ്‍ എട്ടിന് തിയറ്ററുകളിലെത്തുന്ന അമല്‍ നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടിയില്‍ ആസിഫ് അലി, നിത്യ മേനോന്‍, കലാഭവന്‍മണി, റഹ്മാന്‍ തുടങ്ങി എല്ലാവരും പുത്തന്‍ ഇമേജിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

English summary
Remya Nambeeshan hot in bachelor party item dance set for ‘Vijana surabhi vadikalil’ video song.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam