»   » വീണ്ടും രമ്യ നമ്പീശന്‍ നര്‍ത്തകിയാകുന്നു

വീണ്ടും രമ്യ നമ്പീശന്‍ നര്‍ത്തകിയാകുന്നു

Posted By:
Subscribe to Filmibeat Malayalam

സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ രമ്യ നമ്പീശന്‍ സമകാലിക നര്‍ത്തകിയാവുന്നു. അമല്‍ നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടിയിലെ തകര്‍പ്പന്‍ ബെല്ലി ഡാന്‍സിനു ശേഷം സുനില്‍ ഇബ്രാഹിമിന്റെ പേരിടാത്ത പുതിയ ത്രില്ലര്‍ ചിത്രത്തിലാണ് വീണ്ടും രമ്യ ഡാന്‍സുകാരിയായി പ്രത്യക്ഷപ്പെടുന്നത്.

ചാപ്‌റ്റേഴ്‌സ് എന്ന ചിത്രത്തിനു ശേഷം സുനില്‍ ഇബ്രാഹിം തിരകഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തില്‍ ഇന്ദ്രജിത്തും നിവിന്‍ പോളിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ പ്രതാപ് പോത്തന്‍, ലെന എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

വീണ എന്ന നര്‍ത്തകിയായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നും ചിത്രത്തിലെ തന്റെ ക്യാരക്ടറിനെക്കുറിച്ച് പറഞ്ഞാല്‍ അതിന്റെ ത്രില്‍ നഷ്ടപ്പെടുമെന്നും രമ്യ തുറന്നു പറഞ്ഞു.

കൊച്ചിയില്‍ ജീവിക്കുന്ന അഞ്ചു വ്യക്തികളെ ചുറ്റിപറ്റിയുള്ളതാണ് ചിത്രം. പരസ്യ കമ്പനിയില്‍ ജോലി ചെയ്യുന്ന സിദ്ധാര്‍ത്ഥായി ഇന്ദ്രജിത്തും, കഫെയില്‍ വെയിറ്ററായി നിവിന്‍ പോളിയും സൈക്കോളജിസ്റ്റ്ായി പ്രതാപ് പോത്തനും കോര്‍പറേറ്റ് കമ്പനിയുടെ മാനേജരായി ലെനയും ചിത്രത്തില്‍ വേഷമിടുന്നു.

വ്യസ്ത ചുറ്റുപാടുകളിലുള്ള അഞ്ചു വ്യക്തികള്‍ കൂട്ടി മുട്ടുന്നതിലൂടെയുണ്ടാകുന്ന പ്രശ്‌നങ്ങളും സൗഹൃദങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. മെല്‍സ്‌റ്റോണ്‍ സിനിമാസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിലില്‍ ആരംഭിക്കും.

രമ്യയുടേതായി ഈ വര്‍ഷം കൈനിറയെ പടങ്ങളാണ് ഉള്ളത്. നവാഗത സംവിധായകരായ റോജിന്‍ ഫിലിപ്പും ഷനില്‍ മുഹമ്മദിന്റെയും ചിത്രമായ റോബര്‍ട്ട് ബ്രിഗ്രോസ് മങ്കി പെന്‍ക എന്ന ചിത്രത്തില്‍ അഞ്ചാം ക്ലാസ്സുകാരിയുടെ അമ്മയായി രമ്യ അഭിനയിക്കുന്നു. ശ്യാമപ്രസാദിന്റെ ഇംഗ്ലീഷ്, അരുണ്‍ കുമാര്‍ അരവിന്ദിന്റെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടി കെ രാജീവ് കുമാറിന്റെ അപ്പ് ആന്‍ഡ് ഡൗണ്‍, എന്നിവയാണ് രമ്യയുടെ റിലീസ് ചെയ്യാനുള്ള പുതിയ ചിത്രങ്ങള്‍. ഈ ചിത്രങ്ങളുടെ റിലീസിങ്ങിനു ശേഷമെ ഇനി പുതിയൊരു പ്രോജക്ട് എടുക്കുന്നുള്ളൂവെന്നും രമ്യ കൂട്ടി ചേര്‍ത്തു.

English summary
Remya Nambeesan's gearing up once again for a dance sequence. However, this time, it's not just the dance sequence that she is excited about, but the role itself.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam