രമ്യ നമ്പീശന്റെ വണ്ടിക്ക് ബ്രേക്കില്ലേ

By Aswathi

രമ്യ നമ്പീശന്റെ വണ്ടിയ്ക്ക് ബ്രേക്കില്ലേ എന്ന ചോദ്യം കേട്ട് ഞെട്ടണ്ട. സംഗതി സത്യമാണ്. സിനിമയിലെ വിജയങ്ങളുമായി രമ്യ ജൈത്രയാത്ര തുടരുകയാണ്. തുടരട്ടെ എന്നാശംശിച്ചുകൊണ്ട് തന്നെ പറയട്ടെ രമ്യ അടുത്തതായി പോകുന്നത് കന്നടയിലേക്കാണ്.

മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിക്കുകയും പാടുകയും ചെയ്ത രമ്യ നമ്പീശന്‍ പി സി ശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് കന്നടയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഗണേശാണ് ചിത്രത്തിലെ നായകന്‍.

സാധാരണ പോലെ ഒരു പ്രണയ കഥ തന്നെയാണ് ചിത്രം പറയുന്നതെങ്കിലും നായികാ പ്രാധാന്യമുള്ള സിനിമയാണെന്ന് രമ്യ പറയുന്നു. കുടുംബാംഗങ്ങളെയും കാമുകനെയും സന്തുലിതമായി കൊണ്ടു പോവുന്നത് എങ്ങനെ എന്നാണ് കഥ.

രമ്യയുടെ വേഷം

രമ്യ നമ്പീശന്റെ വണ്ടിക്ക് ബ്രേക്കില്ലേ

പാരമ്പര്യവും പാശ്ചാത്യവും ഒത്തിണങ്ങിയ വേഷമാണ് രമ്യയുടേത്. നായകന്‍ ഗണേശ് രണ്ട് വ്യത്യസ്ത ലുക്കുകളിലാണ് എത്തുന്നത്.

രമ്യയുടെ തുടക്കം

രമ്യ നമ്പീശന്റെ വണ്ടിക്ക് ബ്രേക്കില്ലേ

സായാഹ്നം, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, നെയ്ത്തുകാരന്‍, സ്ഥിതി, ഗ്രാമ ഫോണ്‍, മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്‌നവും, പെരുമഴക്കാലം, ഭൂമിക്കൊരു ചരമ ഗീതം തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിലൊക്കെ ചെറിയ വേഷങ്ങിലൂടെയാണ് രമ്യയുടെ തുടക്കം

 ഇടയില്‍ തമിഴ്

രമ്യ നമ്പീശന്റെ വണ്ടിക്ക് ബ്രേക്കില്ലേ

അതിനിടയില്‍ തമിഴിലെ ആ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നായ 'ഒരു നാള്‍ ഒരു കനവ്' എന്ന ചിത്രത്തിലൂം വേഷമിട്ടു. ഇതോടെ തമിഴകത്ത് അരങ്ങേറ്റമായി.

നായികയായി

രമ്യ നമ്പീശന്റെ വണ്ടിക്ക് ബ്രേക്കില്ലേ

ആനചന്തം എന്ന ചിത്രത്തിലൂടെയാണ് രമ്യ നമ്പീശന്‍ നായികയായി അരങ്ങേറുന്നത്. ജയറാമായിരുന്നു നായകന്‍

പിന്നെയും സഹനടിയായി കുറേ

രമ്യ നമ്പീശന്റെ വണ്ടിക്ക് ബ്രേക്കില്ലേ

ആനച്ചന്തച്ചിന് ശേഷം വീണ്ടും രമ്യ സഹനടിയായി കുറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ചങ്ങാതിപ്പൂച്ച, പന്തയക്കോഴി, ചോക്ലേറ്റ്, നാലു പെണ്ണുങ്ങള്‍, ശലഭം, നമ്മള്‍ തമ്മില്‍, ബ്ലാക് ഡാലിയ തുടങ്ങിയ ചിത്രങ്ങള്‍ അതില്‍ പ്രധാനമാണ്.

ട്രാഫിക്കിലൂടെ ചെറിയ മാറ്റം

രമ്യ നമ്പീശന്റെ വണ്ടിക്ക് ബ്രേക്കില്ലേ

ചെറുതായി മേക്കോവര്‍ ചെയ്‌തെത്തി രമ്യ നമ്പീശന്‍ ട്രാഫിക്കില്‍ ഞെട്ടിച്ചു. ചെറിയൊരു കഥാപാത്രം മാത്രമാണെങ്കിലും ട്രാഫിക്കിലെ ശ്വേത ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

 അതിനിടയില്‍ തെലുങ്കും

രമ്യ നമ്പീശന്റെ വണ്ടിക്ക് ബ്രേക്കില്ലേ

മലയാളത്തില്‍ ഭാഗ്യം തെളിയാതായതോടെ രമ്യ മറ്റ് മേഖലകളും പരീക്ഷിക്കുന്നുണ്ടായിരുന്നു. ഒന്നു രണ്ട് തമിഴ് ചിത്രങ്ങള്‍ക്ക് ശേഷം 'അന്തമാനിയ മനസുലു' എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചു.

ചാപ്പാകുരിശിലൂടെ കഥ മാറി

രമ്യ നമ്പീശന്റെ വണ്ടിക്ക് ബ്രേക്കില്ലേ

ചാപ്പാ കുരിശ് എന്ന ചിത്രം രമ്യ നമ്പീശന്റെ പുനര്‍ ജന്മമായിരുന്നോ. ഇതിലൂടെ കഥ മാറി. രമ്യയ്ക്ക് അടിമുടി മാറ്റം. ഫഹദ് ഫാസിലുമൊപ്പമുള്ള ഒരു ചുംബന രംഗം ചിത്രീകരിക്കാന്‍ ധൈര്യം കാണിച്ച രമ്യ അഭിനയത്തിന് വേണ്ടി എന്തിനും തയ്യാറാണ് എന്ന് തെളിയിക്കലായിരുന്നു അത്. ആദ്യ പുരസ്‌കാരം നേടിക്കൊടുത്തതും ഈ ചിത്രമാണ്

ഗായികയായി

രമ്യ നമ്പീശന്റെ വണ്ടിക്ക് ബ്രേക്കില്ലേ

ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിന് വേണ്ടി 'ആണ്ടലോടെ...' എന്ന് തുടങ്ങുന്ന നാടന്‍ പാട്ട് പാടി രമ്യ പിന്നണി ഗാനരംഗത്തേയ്ക്ക് കടന്നു. പാട്ട് ഹിറ്റായി. തുടര്‍ന്ന് സംഗീത സംവിധായകര്‍ രമ്യയെ തേടിയെത്തി. ബാച്ചിലര്‍ പാര്‍ട്ടിയ്ക്ക് വേണ്ടിയും രമ്യ പാടി

പിന്നെ മലയാളത്തില്‍ രാശി

രമ്യ നമ്പീശന്റെ വണ്ടിക്ക് ബ്രേക്കില്ലേ

തുടര്‍ന്ന് രമ്യയ്ക്ക് മലയാളത്തില്‍ രാശി തെളിഞ്ഞു. ബാച്ചിലര്‍ പാര്‍ട്ടി, ഇവന്‍ മേഘരൂപന്‍, ഹസ്ബന്റ്‌സ് ഇന്‍ ഗോവ, അയാളും ഞാനും തമ്മില്‍, തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളുമായി രമ്യയെത്തി

പിസ തമിഴിലും

രമ്യ നമ്പീശന്റെ വണ്ടിക്ക് ബ്രേക്കില്ലേ

പിസ എന്ന ചിത്രത്തിലൂടെ തമിഴിലും രാശി തെളിഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ ഹിറ്റുകള്‍

രമ്യ നമ്പീശന്റെ വണ്ടിക്ക് ബ്രേക്കില്ലേ

ഇത് പാതിരാ മണല്‍, ഇംഗ്ലീഷ്, അപ് ആന്റ് ഡൗണ്‍ മുകളിലൊരാളുണ്ട്, പിഗ്മാന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, അരികില്‍ ഒരാള്‍, ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍, നടന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ രമ്യ മലയാളത്തില്‍ തിളങ്ങുകയായിരുന്നു

പാട്ടുകാരി

രമ്യ നമ്പീശന്റെ വണ്ടിക്ക് ബ്രേക്കില്ലേ

തട്ടത്തിന്‍ മറയ്ത്ത്, ആമേന്‍, അപ് ആന്റ് ഡൗണ്‍ മുകളിലൊരാളുണ്ട്, ഇംഗ്ലീഷ്, അരികില്‍ ഒരാള്‍, ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍, മിസ് ലേഖ തരൂര്‍ കാണുന്നത്, ബൈസിക്കിള്‍ തീവ്‌സ ഇങ്ങനെ അഭിനയിച്ചതും അല്ലാത്തതുമായ ചിത്രങ്ങളിലൂടെ രമ്യയുടെ ശബ്ദം മലയാളികള്‍ ആസ്വദിച്ചു.

പാട്ട് തെന്നിന്ത്യയില്‍ ഹിറ്റ്

രമ്യ നമ്പീശന്റെ വണ്ടിക്ക് ബ്രേക്കില്ലേ

മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും രമ്യ പാടി. പാണ്ടിയനാട് എന്ന തമിഴ് ചിത്രത്തിന് വേണ്ടി പാടിയ 'ഫൈ ഫൈ ഫൈ കലാച്ചിഫൈ...' എന്ന പാട്ട് തമിഴ് നാട്ടില്‍ ഹിറ്റാണ്.

പുതിയ ചിത്രങ്ങള്‍

രമ്യ നമ്പീശന്റെ വണ്ടിക്ക് ബ്രേക്കില്ലേ

ഈ വര്‍ഷം രമ്യയ്ക്കുള്ളതെല്ലാം തമിഴകത്തു നിന്നാണ്. നാല് ചിത്രങ്ങള്‍. ഡമാല്‍ ദുമീല്‍, രണ്ടാവതു പടം, നാലു പൊലീസും നല്ല ഇരുന്ത ഓരം, മുരിയാണ്ടി. ഇതില്‍ ഡാമാല്‍ ദുമീലില്‍ രമ്യയുടെ പാട്ടുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X