»   » ദിലീപിന്റെ അറസ്റ്റ്,അന്നും ഇന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പം കൂടെ നിന്ന രമ്യാ നമ്പീശന്റെ പ്രതികരണം

ദിലീപിന്റെ അറസ്റ്റ്,അന്നും ഇന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പം കൂടെ നിന്ന രമ്യാ നമ്പീശന്റെ പ്രതികരണം

Posted By: സാൻവിയ
Subscribe to Filmibeat Malayalam

അന്നും ഇന്നും ആക്രമിക്കപ്പട്ട നടിയ്‌ക്കൊപ്പം നിന്ന നടിയാണ് രമ്യ നമ്പീശന്‍. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് അടുത്ത സുഹൃത്തായ രമ്യാ നമ്പീശന്റെ കൊച്ചിയിലെ വീട്ടിലേക്ക് പോകുന്ന വഴിക്കാണ് നടിയെ തട്ടികൊണ്ട് പോയി ഉപദ്രവിച്ചത്. പിന്നീട് നടിക്ക് പിന്തുണയുമായി സിനിമാ ലോകം എത്തിയപ്പോള്‍ അവരില്‍ ആത്മാര്‍ത്ഥമായി പിന്തുണ നല്‍കിയിരുന്നത് രമ്യാ നമ്പീശനായിരുന്നു.

Read Also: ഒന്ന് പാളി, 2017ല്‍ വീണ്ടും പദ്ധതി സക്‌സസ്, ഗൂഢാലോചന തുടങ്ങിയത് നാലു വര്‍ഷം മുമ്പ്!!

സംഭവത്തിന് ശേഷം അമ്മയുടെ വാര്‍ഷികാഘോഷത്തില്‍ ആക്രമിക്കപ്പെട്ട നടിയ്ക്ക് സംഘടനയുടെ പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നതും രമ്യാ നമ്പീശന്‍ തന്നെ. ജൂലൈ 10ന് നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ നടി രമ്യാ നമ്പീശന്‍ രംഗത്ത് എത്തിയിട്ടുണ്ട്.

ഫേസ്ബുക്കിലൂടെ

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രമ്യാ നമ്പീശന്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ചത്. സത്യം ജയിക്കുന്നു അവസാനം വരെ കൂട്ടുകാരിയ്‌ക്കൊപ്പം എന്ന് പറഞ്ഞാണ് രമ്യാ നമ്പീശന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ബിഗ് സല്യൂട്ട്

കേരള പോലീസിന് ബിഗ് സല്യൂട്ടും രമ്യാ നമ്പീശന്‍ നല്‍കി. അവര്‍ക്കൊപ്പം എന്നു പറഞ്ഞുകൊണ്ടാണ് രമ്യാ നമ്പീന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

വ്യക്തമായ തെളിവ്

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടന്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ദിലീപ് ഗൂഢാലോചന നടത്തിയതിന്റെ വ്യക്തമായ തെളിവുകളുമുണ്ട്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഗൂഢാലോചന തുടങ്ങുന്നത്

2013ലാണ് നടി ആക്രമിക്കാനുള്ള ഗൂഢാലോചന നടത്തുന്നത്. ഗോവയിലും തൃശൂരിലും വെച്ച് രണ്ടു തവണ ആക്രമണത്തിന് പദ്ധതിയിട്ടുവെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു.

ദിലീപ് നേരിട്ട്

ഗൂഢാലോചനയില്‍ നടന് നേരിട്ട് ബന്ധമുണ്ടായിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവുകളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ദിലീപ് നേരത്തെ പറഞ്ഞിരുന്നു.

ഭാവനയോട് എന്തിന്?

ആദ്യ വിവാഹബന്ധം തകര്‍ത്തതിലെ വ്യക്തി വൈരാഗ്യമാണ് നടിയോടുള്ള പ്രതികാരത്തിന് പിന്നിലെന്ന് ദിലീപ് പറഞ്ഞത്. എന്നാല്‍ അക്കാര്യം പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.

English summary
Remya Nambeesan on dileep arrest.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam