»   » രമ്യയുടെ സ്‌റ്റൈല്‍ പ്രേക്ഷകര്‍ക്ക് ബോധിച്ചു

രമ്യയുടെ സ്‌റ്റൈല്‍ പ്രേക്ഷകര്‍ക്ക് ബോധിച്ചു

Posted By:
Subscribe to Filmibeat Malayalam

വര്‍ഷങ്ങള്‍ക്കുമുമ്പ് കൈരളി ടിവിയിലെ ഹലോ ഗുഡ് ഈവ്‌നിംഗ് പരിപാടിയില്‍ വാചകമടിച്ച് പിടിച്ചുനിന്ന ആ കൊച്ചുപെണ്ണല്ല ഇന്ന് രമ്യാനമ്പീശന്‍. പാട്ടിന്റെ കൊച്ചു പൊടികൈകള്‍ പ്രയോഗിച്ചുകൊണ്ട് ടിവിയില്‍ നിറഞ്ഞു നിന്ന രമ്യയ്ക്ക് അഭിനയം തന്നെയായിരുന്നു മുഖ്യം. അതും നായികയായി തന്നെ തിളങ്ങണം.

അനിയത്തിവേഷങ്ങളില്‍ നിന്ന് ആനചന്തത്തിലൂടെ കയറിവന്ന് ചോക്കളേറ്റ്‌സിലൂടെ മുഖ്യധാരയില്‍ നിറഞ്ഞു നിന്ന രമ്യ ചാപ്പാക്കുരിശിലൂടെ പ്രേക്ഷകരുടെ ഇഷ്ടനായികയായി മാറി. അപ്പോഴും രമ്യയിലെ പാട്ടുകാരി ഇടയ്ക്കിടെ വീര്‍പ്പുമുട്ടലോടെ പുറത്തുചാടാന്‍ വെമ്പിയിരുന്നു. മേഘരൂപന്റെ പ്രമോഷനു വേണ്ടി ആണ്ടലോണ്ടെ പാടി തെരുവുകള്‍ തോറും ഓടിനടന്ന രമ്യയുടെ വേറിട്ട ശബ്ദവും സ്‌റ്റൈലും പ്രേക്ഷകര്‍ക്ക് ശ്ശി പിടിച്ചു എന്നുതന്നെ പറയാം.

ഒരു റിയാലിറ്റി ഷോയില്‍ നിന്നാണ് രമ്യയുടെ പാട്ടുകേട്ട് ശരത് പാട്ടുനല്‍കി ഒരു പരീക്ഷണത്തിലൂടെ പുതിയ പാട്ടുകാരിയെ കണ്ടെത്തിയത്. ബാച്ചിലര്‍ പാര്‍ട്ടി പ്രേക്ഷകര്‍ക്കധികം ബോധിച്ച സിനിമയല്ലെങ്കിലും രമ്യയുടെ പാട്ടും ആട്ടവും കാണാന്‍ കൊതിച്ചവര്‍ ധാരാളമുണ്ടായിരുന്നു. അമല്‍ നീരദിന്റെ സ്‌പെഷ്യല്‍ ഡിസൈനിംഗില്‍ രാഹുല്‍ രാജ് ഒരുക്കിയ വിജനവാടിയില്‍ രമ്യ ആത്മവിശ്വാസം തുളുമ്പുന്ന ഗായിക തന്നെയെന്ന് സ്ഥാപിക്കുകയായിരുന്നു.

തട്ടത്തിന്‍ മറയത്തിലൂടെ ഷാന്‍ റഹ്മാന്‍ വീണ്ടും സംഗീതസംവിധാനത്തിനൊരുങ്ങിയപ്പോള്‍ അത്ര പരിചിതമല്ലാത്ത വോയ്‌സ് പരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.രമ്യയെ കൊണ്ട് മുത്തുചിപ്പി എന്ന ഗാനം പാടിക്കുമ്പോഴും വിനീത് ഇതെങ്ങിനെ ഉള്‍ക്കൊള്ളുമെന്ന് വിശ്വാസമുണ്ടായിരുന്നില്ല. വിചാരിച്ചതുപോലെ വിനീതിന് രമ്യയുടെ പാട്ട് പിടിച്ചതുമില്ല. ആവര്‍ത്തിച്ച് കേട്ടപ്പോള്‍, ഷാന്‍ നിര്‍ബന്ധിച്ച് കേള്‍പ്പിച്ചപ്പോള്‍ വിനീത് പുതിയശബ്ദത്തെ കൂടുതല്‍ ഇഷ്ടപ്പെടുകയും രമ്യയുടെ പാട്ട് തന്നെ സ്വീകരിക്കപ്പെടുകയുമായിരുന്നു.

യൂ ട്യൂബിലും പാട്ട് ഹിറ്റായതോടെ മറിച്ചൊരു ചിന്തയ്ക്കും പിന്നെ അവസരമില്ലാതായി. സംഗീതം ക്ലാസിക്കലായി അഭ്യസിച്ച രമ്യയ്ക്ക് ഇനി ഗായികയുടെ വേഷം കൂടി നിവര്‍ത്തിക്കേണ്ടിയിരിക്കുന്നു. അഭിനയിക്കാന്‍ അവസരങ്ങള്‍ കുറഞ്ഞിട്ടൊന്നുമല്ല, ഇഷ്ടംപോലെ ഗായികമാരുണ്ടായിട്ടും രമ്യ പാടാന്‍ തുനിഞ്ഞിറങ്ങിയത്.

സെലിബ്രിറ്റി ആയതുകൊണ്ട് പാടികളയാം മറ്റുള്ളവര്‍ ഇഷ്ടപ്പെട്ടുകൊള്ളും എന്ന നിലപാടില്‍ സംഗീത സംവിധായകരെ വെള്ളം കുടിപ്പിക്കുന്ന പരിപാടിയല്ല രമ്യയുടെ പാട്ടെന്ന് തെളിയിച്ചുകഴിഞ്ഞു.ഇനി പാട്ടും ആട്ടവും ഒരുമിച്ച് കൊണ്ടുപോകേണ്ടിവരും പാതിരമണല്‍, ഞാനും അയാളും തമ്മില്‍ എന്നിവയാണ് രമ്യയുടെ പുതിയ ചിത്രങ്ങള്‍. മംമ്ത മോഹന്‍ദാസും, ഭാമയും പാടാന്‍ കവിവു തെളിയിച്ച താരസുന്ദരികളാണ്.

English summary
The song ‘Muthuchippi poloru’ from Thattathin Marayathu is a gentle, breezy melody that does not beg for multiple listens to be appreciated.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam