രമ്യ നമ്പീശന്റെ ഭാവി തീരുമാനം?
ഇപ്പോള്‍ തമിഴകത്തും മലയാളത്തിലും ഗായികയായും നായികയായും തിളങ്ങുകയാണ് രമ്യ നമ്പീശന്‍. കൈ നിറയെ പാടാനും അഭിനയിക്കാനും ചിത്രങ്ങള്‍. എന്നാല്‍ ഇതൊന്നുമല്ല രമ്യയുടെ അടുത്ത പരിപാടി. അധികം വൈകാതെ താനൊരു സിനിമ സംവിധാനം ചെയ്യുമെനന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ രമ്യ വ്യക്തമാക്കി.
അഭിനയത്തിന് പുറമെ ഒരു സിനിമ സംവിധാനം ചെയ്യണമെന്നത് നടിയുടെ ആഗ്രഹമാണത്രെ. അധികം വൈകാതെ താനതിന് വേണ്ടിയുള്ള പണി തുടങ്ങുമെന്നും നടി പറഞ്ഞു. അതിനുമുമ്പ് ഒരുപാട് ചിന്തകള്‍ നടക്കേണ്ടതുണ്ട്- രമ്യ പറയുന്നു.

ജയസൂര്യ, മുരളി ഗോപി തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ച ചൂക്കാ ചുപ്പി എന്ന ചിത്രമാണ് രമ്യയുടെ ഉടന്‍ തിയേറ്ററുകളിലെത്തുന്ന മലയാള സിനിമ. ജയസൂര്യയ്‌ക്കൊപ്പം ജിലേബി എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. രഞ്ജിത്തിന്റെ ലോഹത്തില്‍ ഒരു അതിഥി താരമായും രമ്യ എത്തുന്നുണ്ട്.
തമിഴില്‍ രണ്ടാവതു പടം എന്ന ചിത്രത്തിന്റെ റിലീസിന് കാത്തിരിയ്ക്കുകയാണ് രമ്യ. പിസ എന്ന ചിത്രത്തിലൂടെ രമ്യയുടെ മികച്ച പെയറായി മാറിയ വിജയ് സേതുപതിയ്‌ക്കൊപ്പമുള്ള ചിത്രമാണ് തമിഴില്‍ മറ്റൊന്ന്.


Click it and Unblock the Notifications











