»   » ഇതില്‍ നിന്നൊരു മോചനം വേണം

ഇതില്‍ നിന്നൊരു മോചനം വേണം

Posted By: AkhilaKS
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ നടിമാര്‍ക്ക് അഭിനയിച്ച വേഷങ്ങള്‍ വീണ്ടും അഭിനയിക്കുക എന്നത് വെറുപ്പിച്ച് തുടങ്ങി. ഇപ്പോള്‍ താരം രമ്യ നമ്പീന്‍ പറയുന്നു ഇനി  ആരായി അഭിനയിക്കണം എന്നതിനെ കുറിച്ച്.

അരുള്‍നിധി നായകനായി എത്തിയ നാലു പോലീസും നല്ല ഇരുന്ത ഊരും എന്ന ചിത്രത്തിന്റെ വിജയ തിളക്കത്തിലാണിപ്പോള്‍ രമ്യ. പക്ഷേ ചെയ്ത മടുത്ത ഈ വേഷങ്ങളില്‍ നിന്ന് ഒരു മോചനമാണ് ഇപ്പോള്‍ താരത്തിന് ആവശ്യം.

ഇതില്‍ നിന്നൊരു മോചനം വേണം

താന്‍ തിരഞ്ഞെടുക്കുന്ന വേഷങ്ങളോട് കൂടുതല്‍ ആത്മവിശ്വാസം തോന്നാറുണ്ടെങ്കിലും, തന്നെ സംബന്ധിച്ചിടത്തോളം കഥാപാത്രത്തിന്റെ പ്രസക്തിക്കാണ് പ്രധാന്യം കൊടുക്കുന്നതെന്നും രമ്യ പറയുന്നു.

ഇതില്‍ നിന്നൊരു മോചനം വേണം

താന്‍ ഏത് പ്രോജക്ട് തിരഞ്ഞെടുക്കുമ്പോഴും ആ വേഷവുമായി തനിക്ക് നൂറ് ശതമാനം നീതി പുലര്‍ത്താന്‍ കഴിയുമോ എന്നാണ് ആദ്യം ശ്രദ്ധിക്കുന്നത്. തനിക്ക് ആത്മ വിശ്വാസത്തോടെ ചെയ്യാന്‍ പറ്റുന്ന ഏത് പ്രോജക്ടും ചെയ്യാന്‍ തയ്യാറാണെന്നും രമ്യ പറയുന്നു.

ഇതില്‍ നിന്നൊരു മോചനം വേണം

തമിഴ്,തെലുങ്ക് ചിത്രങ്ങളിലൂടെയാണ് രമ്യയെ സിനിമാ ലോകം അംഗീകരിച്ചതെങ്കിലും, മലയാള സിനിമയില്‍ അഭിനയിക്കുമ്പോള്‍ തന്റെ വീട്ടിലെത്തിയ പ്രതീതിയാണ് തനിക്കെന്നും രമ്യാ നമ്പീശന്‍ പറയുന്നു.

ഇതില്‍ നിന്നൊരു മോചനം വേണം

അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് രമ്യാ നമ്പ്യീശന്‍ ഇനി അഭിനയിക്കുന്നത്. അതോടൊപ്പം തനിക്ക് തമിഴിലായാലും മലയാളത്തിലായാലും ഒരു വില്ലത്തി വേഷം അഭിനയിക്കാനും ആഗ്രഹമുണ്ടെന്ന് രമ്യ പറയുന്നു.

ഇതില്‍ നിന്നൊരു മോചനം വേണം


ഗ്ലാമര്‍ വേഷം അവതരിപ്പിക്കുന്നതിനല്ല രമ്യ കൂടുതല്‍ പ്രധാന്യം കൊടുക്കുന്നതെന്ന് പറയുന്നു. തനി ഗ്രാമീണ പെണ്‍ക്കുട്ടിയുടെ വേഷം കിട്ടുകയാണെങ്കില്‍ അത് അഭിനയിക്കാനും തനിക്ക് താല്പര്യമുണ്ടെന്ന് രമ്യ പറഞ്ഞു.

English summary
Remya Nambeesan, the popular actress-singer of M'town, is highly calculated about her future.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam