twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മയോട് മാപ്പ് പറയില്ല, തിരിച്ച് വരാന്‍ ഉദ്ദേശമില്ലെന്നും രമ്യ നമ്പീശന്‍

    |

    താരസംഘടനയായ അമ്മയും വനിതകളുടെ നേതൃത്വത്തില്‍ ആരംഭിച്ച വുമന്‍ ഇന്‍ സിനിമ കളക്ടീവും തുറന്ന യുദ്ധത്തിലാണെന്ന് പറയാം. നടി ആക്രമിക്കപ്പെട്ടിട്ടും സംഘടനയുടെ ഭാഗത്ത് നിന്നും നീതി ലഭിച്ചില്ലെന്ന് ചൂണ്ടി കാണിച്ച് നടിമാര്‍ രംഗത്തെത്തിയിരുന്നു. ഡബ്ല്യൂസിസിയുടെ നേതൃത്വത്തില്‍ നടത്തിയ വാര്‍ത്ത സമ്മേളനം വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെ നടി കെപിഎസി ലളിതയും സിദ്ദിഖും നടത്തിയ വാര്‍ത്ത സമ്മേളനം വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

    മമ്മൂക്ക സൃഷ്ടിച്ച ചരിത്രം, മലയാളത്തിലെ ആദ്യ ബിഗ് ബജറ്റ് ചിത്രം! പഴശ്ശിരാജ വന്നിട്ട് ഇന്ന് 9 വര്‍ഷം!മമ്മൂക്ക സൃഷ്ടിച്ച ചരിത്രം, മലയാളത്തിലെ ആദ്യ ബിഗ് ബജറ്റ് ചിത്രം! പഴശ്ശിരാജ വന്നിട്ട് ഇന്ന് 9 വര്‍ഷം!

    മലയാള സിനിമയിലെ പ്രശ്നങ്ങള്‍ ഉള്ളി തൊലിച്ചത് പോലെയുള്ളുവെന്നാണ് കെപിഎസി ലളിത പറയുന്നത്. നടിമാരുടെ ആരോപണം അനാവശ്യമാണെന്നും സംഘടനയില്‍ പറയേണ്ടത് അവിടെ പറയണം. മറ്റ് സ്ഥലങ്ങളില്‍ പോയി സംഘടനയെ അപഹാസ്യരാക്കരുതെന്നും കെപിഎസി ലളിത പറഞ്ഞിരുന്നു. സംഘടനയില്‍ തിരിച്ചെടുക്കണമെങ്കില്‍ നടിമാര്‍ വന്ന് മാപ്പ് പറയണം. അമ്മയുടെ കെട്ടുറപ്പിനെ ഇതൊന്നും ബാധിക്കുകയില്ലെന്നും കെപിഎസി ലളിത പറഞ്ഞിരുന്നു.

    remya-nambeesan

    നിവിന്റെ മാസും ലാലേട്ടന്റെ കൊലമാസും ചേര്‍ന്നപ്പോള്‍ കായംകുളം കൊച്ചുണ്ണി മിന്നിച്ചു!നിവിന്റെ മാസും ലാലേട്ടന്റെ കൊലമാസും ചേര്‍ന്നപ്പോള്‍ കായംകുളം കൊച്ചുണ്ണി മിന്നിച്ചു!

    എന്നാല്‍ അമ്മയിലേക്ക് തിരിച്ച് പോകാന്‍ ഉദ്ദേശമില്ലെന്ന് നടി രമ്യ നമ്പീശന്‍ പറഞ്ഞിരിക്കുകയാണ്. അമ്മ സംഘടന ആരുടെ കൂടെ നില്‍ക്കുന്നു എന്നത് വ്യക്തമാണ്. ഇങ്ങനെ ഒരു നിലപാട് കൈകൊള്ളാന്‍ എങ്ങനെ കഴിഞ്ഞു എന്നതും എന്നെ അത്ഭുതപ്പെടുത്തി. ഡബ്ല്യൂസിസി പുരുഷവിരുദ്ധവും അമ്മ വിരുദ്ദവും ആണെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ഈ സംഘടനയ്ക്ക് അങ്ങനെ ഒരു ലക്ഷ്യവുമില്ല. എല്ലാവരും കൈകോര്‍ത്ത് മുന്നോട്ട് പോകണമെന്ന് തന്നെയാണ് ആഗ്രഹം. പക്ഷെ ആവശ്യമായ സമയത്ത് പ്രതികരിക്കേണ്ടേയെന്നും രമ്യ പറയുന്നു.

     നടന്‍ അലന്‍സിയര്‍ ലോപ്പസ് മുറിയിലെത്തി ബലപ്രയോഗം നടത്തി! നടനെതിരെ മീ ടൂ വില്‍ ആരോപണവുമായി നടി!! നടന്‍ അലന്‍സിയര്‍ ലോപ്പസ് മുറിയിലെത്തി ബലപ്രയോഗം നടത്തി! നടനെതിരെ മീ ടൂ വില്‍ ആരോപണവുമായി നടി!!

    ഡബ്ല്യൂസിസി എന്ന സംഘടന സിനിമാ മേഖലയെയും മറ്റ് സംഘടനകളെയും തകര്‍ക്കാന്‍ വേണ്ടി രൂപം കൊണ്ടതാണെന്നും ഉള്ള പ്രചരണങ്ങള്‍ മനഃപൂര്‍വ്വമാണ്. ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുന്നതാണ് പൊതുവേയുള്ള രീതി. സോഷ്യല്‍ മീഡിയയില്‍ ആക്രമണങ്ങള്‍ അതിന്റെ തെളിവാണ്. ആ ആക്രമണങ്ങള്‍ പെയ്ഡാണ് എന്നത് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. സിനിമാ വ്യവസായത്തില്‍ ശുദ്ധീകരണം വേണമെന്നും ഉറച്ച് വിശ്വസിക്കുന്നുവെന്നും രമ്യ നമ്പീശന്‍ വ്യക്തമാക്കുന്നു.

    English summary
    Remya Nambeesan's mass reply to AMMA
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X