വൈറസിലൂടെ രമ്യാ നമ്പീശന്റെ തിരിച്ചുവരവ്! നടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്! കാണൂ
നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തില്‍ മുന്‍നിര നടിയായി തിളങ്ങിയ നായികയാണ് രമ്യാ നമ്പീശന്‍. മലയാളത്തില്‍ യുവതാരങ്ങളുടെയെല്ലാം നായികയായി നടി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും രമ്യ സിനിമകളില്‍ അഭിനയിച്ചു.
ഇപ്പോഴിതാ ഒരിടവേളയ്ക്കു ശേഷം നടി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസിലാണ് രമ്യാ നമ്പീശന്‍ പ്രാധാന്യമുളള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടിയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ ഇന്ന് പുറത്തുവിട്ടിരുന്നു.

ജൂണ്‍ ഏഴിനാണ് വൈറസ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വമ്പന്‍ താര അണിനിരക്കുന്ന ചിത്രം കോഴികോടുണ്ടായ നിപ്പ വൈറസ് ബാധയെ ആസ്ദമാക്കികൊണ്ടാണ് എടുത്തിരിക്കുന്നത്. രോഗം വന്ന സമയത്തെ ഭീതിജനകമായ അവസ്ഥയാണ് സിനിമയിലൂടെ പുനരാവിഷ്‌കരിച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത്, പാര്‍വതി, റിമ, ആസിഫ് അലി, സൗബിന്‍, ഇന്ദ്രന്‍സ്, പൂര്‍ണ്ണിമ, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റ്യന്‍, ജോജു ജോര്‍ജജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ തുടങ്ങിയവര്‍ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നു. സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം മുഹ്സിന്‍ പെരാരിയും വരത്തന്‍ എന്ന സിനിമയ്ക്കു ശേഷം സുഹാസ് ഷറഫ് കൂട്ടുകെട്ടും ചേര്‍ന്നാണ് വൈറസിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്.


Click it and Unblock the Notifications











