»   » രമ്യാനന്പീശന്‍ അമ്മവേഷത്തില്‍അഭിനയിക്കുന്നു

രമ്യാനന്പീശന്‍ അമ്മവേഷത്തില്‍അഭിനയിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: രമ്യാ നന്പീശന്‍ തന്റെ പുതിയ ചിത്രത്തില്‍ മുസ്ലീം യുവതിയായി എത്തുന്നു. മുസ്ലീം യുവതി എന്ന് പറഞ്ഞാല്‍ ശരിയാകില്ല മുസ്ലിം അമ്മയായി.റോജിന്‍ തോമസിന്റെയും ഷാനില്‍ മുഹമ്മദിന്റെയും ആദ്യചലച്ചിത്രമായ ഫിലിപ്‌സ് ആന്റ് ദ മങ്കി പെന്‍ എന്ന ചിത്രത്തില്‍ ആണ് അമ്മവേഷത്തില്‍ രമ്യ എത്തുന്നത്.

Remya Nambeesan

അടുത്തകാലത്ത് ഏറ്റവും അധികം പോപ്പുലറായ നായികയാണ് രമ്യ. അവര്‍ നായികയായി എത്തിയ ആനച്ചന്തം എന്ന ചിത്രത്തില്‍ നിന്നും അവസാനം റിലീസ് ആയ ഇംഗ്ളീഷിലും , ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് വരെ എത്തുമ്പോള്‍ എന്തൊരുമാറ്റമാണ് രമ്യക്ക് സംഭവിച്ചിരിക്കുന്നത്. രൂപത്തിലും അഭിനയത്തിവും ഏറെ മാറ്റങ്ങള്‍ വരുത്തിയ നടിയാണ് അവര്‍. ഇപ്പോള്‍ കൈനിറയെ ചിത്രങ്ങള്‍ രമ്യയെ തേടിയെത്തുന്നു, ന്യൂജനറേഷന്‍ സിനിമകള്‍ക്ക് ഏറെ പ്രിയപ്പെട്ട നായിക കൂടിയാണ് രമ്യ എന്ന വേണമെങ്കില്‍ പറയാം.

English summary
Remya to play a young Muslim mother next

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam