ഷൈനിന്റെ നയികയായി രമ്യ നമ്പീശന്‍
സിബി മലയില്‍ സംവിധാനം ചെയ്യുന്ന 'സൈഗാള്‍ പാടുകയാണ്' എന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ രമ്യ നായികയായി രമ്യ നമ്പീശന്‍ എത്തുന്നു. .
മുമ്പ് അനുശ്രീ അവതരിപ്പിക്കാനിരുന്ന വേഷമായിരുന്നു ഇത്. എന്നാല്‍ സിനിമയുടെ ഷൂട്ടിംഗിനായി തീരുമാനിച്ചിരുന്ന സമയത്ത് പരീക്ഷയുള്ളതിനാല്‍ അനുശ്രീ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

ചന്ദ്രബാബു എന്ന ഓട്ടോ ഡ്രൈവറിന്റെ വേഷമാണ് ഷൈന്‍ ടോം അവതരിപ്പിക്കുന്നത്. സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രമാണിത്. ഷൈന്‍ ടോമിന്റെ അച്ഛനായി മധുപാലും അമ്മയായി സുമിത്രയും അഭിനയിക്കും.
സിബി മലയില്‍ ചിത്രങ്ങളായ കാണാക്കിനാവ്, ആയിരത്തില്‍ ഒരുവന്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ടി.എ. റസാക്കാണ് ഈ ചിത്രത്തിന്റേയും തിരക്കഥ തയ്യാറാക്കുന്നത്. റഫീക്ക് അഹമ്മദ് കുറിക്കുന്ന വരികള്‍ക്ക് സംഗീതം പകരുന്നത് എം.ജയചന്ദ്രനാണ്.
sibi malayil shine tom chacko actress remya nambeesan movie നായിക അനുശ്രീ രമ്യ നമ്പീശന്‍ സിബി മലയില്‍ ഷൈന്‍ ടോം ചാക്കോ


Click it and Unblock the Notifications