»   » ഗായികമാര്‍ക്ക് രമ്യ നമ്പീശന്‍ ഒരു ഭീഷണിയാവുമോ? വീണ്ടും പാട്ട് പാടി രമ്യ തരംഗമാന്‍ പോവുന്നു!!

ഗായികമാര്‍ക്ക് രമ്യ നമ്പീശന്‍ ഒരു ഭീഷണിയാവുമോ? വീണ്ടും പാട്ട് പാടി രമ്യ തരംഗമാന്‍ പോവുന്നു!!

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രമ്യ നമ്പീശന്‍. ബാലതാരമായി സിനിമയിലെത്തിയ രമ്യ നമ്പിശന്‍ അഭിനയത്തിനൊപ്പം താന്‍ നല്ലൊരു ഗായികയാണെന്ന് കൂടി തെളിയിച്ചിരുന്നു. ആദ്യം ബാലതാരമായിരുന്നെങ്കിലും പിന്നീട് രമ്യ നിരവധി സിനിമകളില്‍ സഹതാരമായി അഭിനയിച്ചിരുന്നു. പിന്നീട് ജയറാം നായനായി അഭിനയിച്ച ആനച്ചന്തം എന്ന സിനിമയിലായിരുന്നു രമ്യ നമ്പീശന്‍ ആദ്യമായി നായികയായി അഭിനയിച്ചത്.

പ്രഭാസിന് അനുഷ്‌കയോടുള്ള താല്‍പര്യം ഇല്ലാതെയായോ ? കാരണമായി ചൂണ്ടി കാണിക്കുന്നത് ഇതാണ്!!!

ഇവന്‍ മേഘരൂപന്‍ എന്ന സിനിമയിലുടെ പിന്നണി ഗായിക എന്ന സ്ഥാനത്തേക്ക് മാറിയ രമ്യ ഇപ്പോള്‍ പുതിയ ഒരു സിനിമയിലും ഗായികയായി പാടുന്നതിന് തയ്യാറെടുപ്പുകള്‍ നടത്തിയിരിക്കുകയാണ്. 'കൂതന്‍' എന്ന തമിഴ് സിനിമയിലാണ് രമ്യ ഗായികയുടെ വേഷം വീണ്ടും അണിയുന്നത്.

രമ്യ നമ്പീശന്റെ പാട്ടുകള്‍


ഇവന്‍ മേഘരൂപന്‍ എന്ന സിനിമയിലെ പ്രശസ്തമായ 'ആണ്ടെ ലോണ്ടേ' എന്ന് തുടങ്ങുന്ന ഗാനമായിരുന്നു രമ്യ നമ്പീശന്‍ ആദ്യമായി ആലപിച്ചിരുന്നത്. ശേഷം അമല്‍ നീരദിന്റെ ബാച്ച്‌ലര്‍ പാര്‍ട്ടി എന്ന സിനിമയിലെ ഗാനരംഗം പാടുകയും അഭിനയിക്കുകയും ചെയ്തിരുന്നു.

കൂതന്‍

നടന്‍ നഗേന്ദ്ര പ്രസാദ് വില്ലനായി അഭിനയിക്കുന്ന കൂതന്‍ എന്ന ചിത്രത്തിലാണ് പെപ്പി സോംഗാണ് രമ്യ ആലപിക്കാന്‍ പോവുന്നത്. അതിനായി രമ്യ കരാറില്‍ ഒപ്പിട്ടിരിക്കുയാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകളില്‍ പറയുന്നത്.

പാട്ടിന്റെ സ്പീഡ്

'അപ്പഡി പോട്' എന്ന തമിഴിലെ ഹിറ്റ് സോംഗ് പോലെ വേഗത്തില്‍ പാടുന്ന ഗാനമാണ് രമ്യ ആലപിക്കാന്‍ ഒരുങ്ങുന്നത്. പാട്ടിന് വരികളെഴുതിയത് വിവേകാണ്. രമ്യയ്‌ക്കൊപ്പം ഹരിഹരസുധനാണ് ആണ്‍ ശബ്ദത്തില്‍ പാടുന്നത്.

നാല് ഗാനങ്ങള്‍

ചിത്രത്തിലേക്കായി നാല് ഗാനങ്ങളാണുള്ളത്. അതില്‍ തമിഴ് വേര്‍ഷനിലുള്ള പാട്ടാണ് രമ്യ പാടിയിരിക്കുന്നത്. ബാക്കിയുള്ള പാട്ടുകളും പല താരങ്ങളെ കൊണ്ട് പാടിക്കുന്നതിനാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്.

രമ്യയുടെ ആലാപനം

സ്പീഡ് സോംഗാണെങ്കിലും രമ്യ അത് മനോഹരമായി തന്നെ പാടിയിരിക്കുകയാണ്. മാത്രമല്ല തമിഴിലിലുള്ള വാക്കുകളുടെ ഉച്ചാരണം കൃത്യമായിരിക്കുകയാണ്. ഞായറാഴ്ചയായിരുന്നു പാട്ടിന്റെ റെക്കോര്‍ഡ് നടന്നിരുന്നത്.

അച്ചായന്‍സിലെ സോംഗ്

അവസനാമായി ജയറാം നായകനായി അഭിനയിച്ച അച്ചായന്‍സ് എന്ന സിനിമയിലെ പാട്ടാണ് രമ്യ മലയാളത്തില്‍ പാടിയിരുന്നത്. നിലവില്‍ മലയാളത്തിലും തമിഴിലും നിരവധി സിനിമകളിലാണ് രമ്യ പാടിയിരിക്കുന്നത്.

Remya Nambeesan Opens Up About Career And Life

തമിഴിനോട് പ്രിയം

മലയാളത്തിനെക്കാളും രമ്യയ്ക്ക് പ്രിയം തമിഴിനോടാണ്. രമ്യ അഭിനയിച്ചിരിക്കുന്ന പകുതി സിനിമകളും തമിഴിലാണ്. രണ്ടാവത് പാടം എന്ന തമിവ് സിനിമയിലാണ് രമ്യ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

English summary
Remya signs a peppy song in Koothan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam