»   » തമിഴകത്തും രമ്യ നമ്പീശന്‍ ഗായികയാകുന്നു

തമിഴകത്തും രമ്യ നമ്പീശന്‍ ഗായികയാകുന്നു

Posted By:
Subscribe to Filmibeat Malayalam

പരീക്ഷണങ്ങളുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ധൈര്യം കാണിച്ച നടിമാരിലൊരാളാണ് രമ്യ നമ്പീശന്‍. ആരും അതിശയിക്കുന്ന മേക്കോവറിനും പിന്നീട് തെരുവില്‍ പാട്ടുപാടി നടന്ന് ചിത്രം പ്രമോട്ട് ചെയ്യാനുമെല്ലാം ധൈര്യം കാണിച്ച അധികം നായികമാരില്ല മലയാളത്തില്‍.

നടിയെന്നതിനൊപ്പം തന്നെ ഗായികയെന്ന നിലയിലും പേരെടുക്കുകയാണ് ര്മ്യയിപ്പോള്‍. ആണ്ടലോടെ, വിജനസുരഭി, മുത്തുച്ചിപ്പി പോലൊരു തുടങ്ങിയ ഗാനങ്ങള്‍ രമ്യ പാടി ഹിറ്റാക്കിയവയാണ്.

Remya Nabeesan

ഇപ്പോഴിതാ തമിഴകത്തും പിന്നണിഗായികയാകാന്‍ തയ്യാറെടുക്കുകയാണ് താരം. വിജയ് സേതുപതി നായകനാകുന്ന റമ്മി എന്ന ചിത്രത്തിലാണ് രമ്യ പാടുന്നത്. പുതുമുഖ സംവിധായകനായ ബാലകൃഷ്ണനാണ് ചിത്രം തയ്യാറാക്കുന്നത്. രമ്യ മലയാളത്തില്‍ പാടിയ പാട്ടുകള്‍ കേട്ട് ഇഷ്ടപ്പെട്ടാണത്രേ ബാലകൃഷ്ണ രമ്യയെ ചിത്രത്തില്‍ ഗായികയാകാന്‍ ക്ഷണിച്ചത്.

1980കളുടെ പശ്ചാത്തലത്തില്‍ ഗ്രാമാന്തരീക്ഷത്തില്‍ നടക്കുന്ന ഒരു കോളെജ് പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. ഡി ഇമാനാണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍. നേരത്തേ വിജയ് സേതുപതിയുടെ പിസ്സയെന്ന ചിത്രത്തില്‍ രമ്യ നായികയായി അഭിനയിച്ചിരുന്നു.

English summary
Director Balakrishnan has made actress Remya Nambeesan of Pizza fame sing a song in his debut film Rummy.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam