twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പിന്നണി ഗായകരെക്കാള്‍ നന്നായി രമ്യ പാടുന്നു: ബിജിബാല്‍

    By Meera Balan
    |

    പാട്ട് പാടുന്ന ഒട്ടേറെ ഗായികമാര്‍ മലാളിയ്ക്കുണ്ട്. അക്കൂട്ടത്തില്‍ പ്രമുഖയാണ് രമ്യ നമ്പീശന്‍. രമ്യയുടെ പാട്ടിന് ഇതാ മറ്റൊരു ആരാധകന്‍. സംഗീത സംവിധായകന്‍ ബിജിബാലാണ് രമ്യയുടെ പാട്ടിന്റെ ആരാധകന്‍. മലയാളത്തിലെ പ്രൊഫഷണല്‍ പിന്നണി ഗായകരെക്കാള്‍ മനോഹരമായി രമ്യ നന്പീശന്‍ പാടുന്നുണ്ടെന്നാണ് ബിജിബാല്‍ പറയുന്നത്

    ബിജിപാല്‍ സംഗീത സംവിധാനം നിര്‍വഹിയ്ക്കുന്ന പുതിയ ചിത്രത്തിലും രമ്യ നമ്പീശന്‍ പാടുന്നുണ്ട്. വിക്രമാദിത്യനാണ ബിജിബാല്‍ സംഗീത സംവിധാനം നിര്‍വഹിച്ച് ഏറ്റവും ഒടുവില്‍ റിലീസ് ആയ ചിത്രം.

    Ramya Nabeesan

    വേറിട്ട ശബ്ദം തന്നെയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തും രമ്യയെ ശ്രദ്ധേയയാക്കുന്നത്. മലയാളത്തിലവും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങളില്‍ രമ്യ പാടി. 2011 ല്‍ ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെയാണ് രമ്യ പിന്നണി ഗാനരംഗത്തെയ്ക്ക് കടക്കുന്നത്.

    തുടര്‍ന്ന് ബാച്ചിലര്‍ പാര്‍ട്ടി എന്ന അമല്‍ നീരദ് ചിത്രത്തില്‍ പാടി. വിനീത് സ്രീനിവാനസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലെ മുത്തുചിപ്പി പോലൊരു എന്ന ഗാനമാണ് രമ്യയെ പിന്നണി ഗാനരംഗത്ത് പോപ്പുലറാക്കിയത്.

    തുടര്‍ന്ന് ആമേന്‍, അപ് അന്‍ഡ് ഡൗണ്‍, ഇംഗഌഷ്, അരികില്‍ ഒരാള്‍, ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍, മിസ് ലേഖ തരൂര്‍ കാണുന്നത്, ബൈസിക്കിള്‍ തീവ്‌സ്, ഓം ശാന്തി ഓശാന എന്നീ മലയാളം ചിത്രങ്ങളില്‍ പാടി. ഇതിന് പുറമെ തെലുങ്കിലും തമിഴിലും രമ്യ പാടി.

    English summary
    Remya Nambeesan sings better than many playback professionals: Bijibal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X