»   » മമ്മൂട്ടിയുടെ പൗരുഷമാണ് കഥാപാത്രമാക്കാനുള്ള എന്റെ പ്രചോദനം;രഞ്ജി പണിക്കര്‍

മമ്മൂട്ടിയുടെ പൗരുഷമാണ് കഥാപാത്രമാക്കാനുള്ള എന്റെ പ്രചോദനം;രഞ്ജി പണിക്കര്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

എടോ യേശുക്രിസ്തു കുരിശില്‍ മരിച്ചത് ക്രിസ്ത്യാനികള്‍ക്ക് വേണ്ടി മാത്രമാണേ? താനൊക്കെ ഏത് നൂറ്റാണ്ടിലാടോ ജീവിക്കുന്നത്, ഓം ശാന്തി ഓശാനയിലെ രഞ്ജി പണിക്കരുടെ ഡയലോഗാണിത്. ഒരു നടന്‍ സംവിധായകന്‍ എന്ന നിലയില്‍ രഞ്ജി പണിക്കരുടെ ഈ ഡയലോഗ് കലക്കിയിട്ടുണ്ട്.

പത്രം, ഭരത് ചന്ദ്രന്‍ ഐ പി എസ്, ലേലം, ദി കിങ്, ഏകലവ്യന്‍ തുടങ്ങിയ സിനിമകളിലെ നായകന്മാരുടെ കൊടുങ്കാറ്റിന് തുല്ല്യമായ ഡയലോഗുകള്‍, അതാണ് രഞ്ജി പണിക്കരുടെ ഒരു സംഭാഷണ രീതി. ഈ ചിത്രങ്ങളിലെ പൊട്ടി തെറിക്കുന്ന ഡയലോഗുകള്‍ പാരഡികള്‍ വരെ ഉണ്ടാകാന്‍ ഇടയായിട്ടുണ്ട്.

എന്നാല്‍ ഇത്തരം നെടുനീളന്‍ ഡയലോഗുകളുടെ കാലം കഴിഞ്ഞുവെന്നാണ് താന്‍ വിശ്വസിക്കുന്നത്. രഞ്ജി പണിക്കര്‍ പറയുന്നു. ഞാന്‍ സൃഷ്ടിക്കുന്ന ഡയലോഗുകള്‍ ഇത്രയും മനോഹരമാക്കുന്നത്, മമ്മൂട്ടിയെയും സുരേഷ് ഗോപിയെ പോലുള്ള നായകന്മാരുടെ പരിശ്രമം തന്നെയാണ്.

മമ്മൂട്ടിയുടെ പൗരുഷമാണ് കഥാപാത്രമാക്കാനുള്ള എന്റെ പ്രചോദനം

സിനിമയ്ക്ക് വേണ്ടി ഇത്തരത്തിലുള്ള പഞ്ച് ഡയലോഗുകള്‍ പറയാന്‍ നല്ല ബുദ്ധിമുട്ടുണ്ട്. അത് സൃഷ്ടിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ട് തന്നെയാണ് അത് പറയാന്‍. രഞ്ജി പണിക്കര്‍ പറയുന്നു

മമ്മൂട്ടിയുടെ പൗരുഷമാണ് കഥാപാത്രമാക്കാനുള്ള എന്റെ പ്രചോദനം

താന്‍ സിനിമയുടെ ഭാഗമാകുന്നതിന് മുമ്പും ഞാന്‍ എന്ത് എഴുതിയാലും മമ്മൂട്ടിയാണ്. കൂടാതെ എന്റെ മനസിലെ ഒരു നായകന്‍ എന്ന് പറയുന്നത് എക്കാലത്തും അത് മമ്മൂട്ടി തന്നെയായായിരിക്കും.

മമ്മൂട്ടിയുടെ പൗരുഷമാണ് കഥാപാത്രമാക്കാനുള്ള എന്റെ പ്രചോദനം

1993 ലെ ഏകലവ്യന്‍ എന്ന സിനിമയില്‍ നായകനാക്കാന്‍ ഉദ്ദേശിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നു. മമ്മൂട്ടിയെ ഉദ്ദേശിച്ചായിരുന്നു ചിത്രത്തിന്റെ രചനയും, രഞ്ജി പണിക്കര്‍ പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജി പണിക്കവര്‍ ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടിയുടെ ചില തെറ്റിധാരണകളാണ് സുരേഷ് ഗോപിയെ നായകനാക്കിയതെന്നും രഞ്ജി പറഞ്ഞു.

മമ്മൂട്ടിയുടെ പൗരുഷമാണ് കഥാപാത്രമാക്കാനുള്ള എന്റെ പ്രചോദനം


താന്‍ ഒരു കഥാപാത്രത്തെ ഉണ്ടാക്കുമ്പോള്‍, മമ്മൂട്ടിയുടെ പൗരുഷം തന്നെയാണ് അദ്ദേഹത്തെ കഥാപാത്രമാക്കാനുള്ള എന്റെ പ്രചോദനം രഞ്ജി പണിക്കര്‍ പറയുന്നു.

മമ്മൂട്ടിയുടെ പൗരുഷമാണ് കഥാപാത്രമാക്കാനുള്ള എന്റെ പ്രചോദനം

സിനിമയുടെ പരാജയം കൊണ്ടല്ല, ഇതുവരെ എഴുതാതിരുന്നത്, ഒരു സിനിമ കഴിഞ്ഞ് മറ്റൊരു സിനിമയിലേക്ക് പോകുന്നത് എനിക്ക് പെട്ടന്ന് വഴങ്ങില്ല. തനിക്ക് എഴുതാനുള്ള ഒരു മെറ്റീരിയിലേക്ക് എത്താനുള്ള ഒരു താമസം മാത്രമുള്ളു. ഇപ്പോഴും ഞാന്‍ പുതിയ സിനിമകളുടെ പരിശ്രമത്തില്‍ തന്നെയാണ്. രഞ്ജി പണിക്കര്‍ പറയുന്നു.

English summary
Renji Panicker is an Indian script writer, producer, actor and director who works in Malayalam cinema. He made his debut as a director with Bharatchandran IPS in 2005.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam