»   » പ്രേമത്തിലെ കിടിലന്‍ ഡയലോഗ്, അതിലെ ഒരു അവകാശി താനാണെന്ന് രഞ്ജി പണിക്കര്‍

പ്രേമത്തിലെ കിടിലന്‍ ഡയലോഗ്, അതിലെ ഒരു അവകാശി താനാണെന്ന് രഞ്ജി പണിക്കര്‍

By: Sanviya
Subscribe to Filmibeat Malayalam

പ്രേമത്തിലെ ജോര്‍ജിന്റെ അച്ഛനായി എത്തുന്ന രഞ്ജി പണിക്കര്‍ കോളേജിലെ പ്രിന്‍സിപ്പാളിനോട് ഒരു തകര്‍പ്പന്‍ ഡയലോഗ് പറഞ്ഞ് ഇറങ്ങി പോകുന്ന ഒരു രംഗമുണ്ട്. അവസാനം പറഞ്ഞ ആ ഇംഗ്ലീഷും കൂടിയായപ്പോള്‍ സംഗതി കലക്കിയിരുന്നു. ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ കൈയ്യടി നേടിയ ഒരു രംഗം കൂടിയായിരുന്നു അത്. എന്നാല്‍ ഈ കിടിലന്‍ ഡയലോഗില്‍ തനിക്കും അവകാശമുണ്ടെന്ന് രഞ്ജി പണിക്കര്‍ പറയുന്നു.

ചിത്രത്തിലെ എല്ലാ ഡയലോഗുകളും അല്‍ഫോന്‍സ് പുത്രന്‍ തയ്യാറാക്കി വച്ചിരുന്നു. എന്നാല്‍ ലൊക്കേഷനില്‍ എത്തിയപ്പോഴാണ് അല്‍ഫോന്‍സ് പുത്രന്‍ പറയുന്നത് മലയാളം ഡയലോഗിനൊപ്പം തന്റെ സിനിമയിലെ ഡയലോഗും കൂടി ഉണ്ടെങ്കില്‍ നന്നാകുമെന്ന്. അങ്ങനെയാണ് ആ ഇംഗ്ലീഷ് ഡയലോഗും കൂടെ ചേര്‍ക്കുന്നതെന്ന് രഞ്ജി പണിക്കര്‍ പറയുന്നു. മാധമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

renji-panicker

പ്രേമം കൂടാതെ ജൂഡ് ആന്റണിയുടെ ഓം ശാന്തി ഓശാന എന്ന ചിത്രത്തിലും അച്ഛന്‍ വേഷം രഞ്ജി പണിക്കര്‍ ചെയ്തിട്ടുണ്ട്. നസ്രിയയുടെ അച്ഛനായ മത്തായി ഡോക്ടര്‍ എന്ന കഥാപാത്രം. ഒരു മുഴുനീള വേഷമായിരുന്നു ചിത്രത്തില്‍ രഞ്ജി പണിക്കര്‍ ചെയ്തിരുന്നത്. പ്രേമത്തിലെന്ന പോലെ ഓം ശാന്തി ഓശാനയിലെ വേഷവും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

താന്‍ രണ്ട് ചിത്രങ്ങളിലും ചെയ്ത അച്ഛന്‍ വേഷങ്ങള്‍ ഇക്കാലത്തെ ചെറുപ്പക്കാര്‍ ആഗ്രഹിക്കുന്നതാണ്. അതുക്കൊണ്ടാണ് ചിത്രത്തിലെ താന്‍ അവതരിപ്പിച്ച വേഷങ്ങള്‍ ക്ലിക്കായതെന്ന് രഞ്ജി പണിക്കര്‍ പറയുന്നു.

English summary
Renji Panicker about success of his roles.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam