twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീണ്ടും ആ ഹിറ്റ് ഡയലോഗുമായി രൺജി പണിക്കർ, ഇത്തവണ മമ്മൂട്ടിക്കല്ല... യഥാർഥ കളക്ടർക്ക്

    |

    എറണകുളം ജില്ലാ കളക്ടർ എസ് സുഹാസിനെ പ്രകീർത്തിച്ച് നടനും സംവിധായകനും തിരക്കഥകകൃത്തുമായ രൺജി പണിക്കർ. ഒറ്റപ്പെട്ട ഒരു സ്ഥലത്തേയ്ക്ക് അവശ്യസാധനങ്ങളുമായി പോകുന്ന കളക്ടറുടെ ചിത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഈ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. പിന്നീട് താരത്തിന്റെ പോസ്റ്റ് മമ്മൂട്ടിയും ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചിരുന്നു.

    suhas-ranji

    സിനിമ ലോകത്ത് ഭയം വിതച്ച് വീണ്ടും കൊവിഡ്, താരകുടുംബം പ്രതിസന്ധിയിൽസിനിമ ലോകത്ത് ഭയം വിതച്ച് വീണ്ടും കൊവിഡ്, താരകുടുംബം പ്രതിസന്ധിയിൽ

    രൺജി പണിക്കരുടെ വാക്കുകൾ....
    രാജ്യം യുദ്ധം ചെയ്യാൻ ഇറങ്ങുമ്പോൾ മുന്നണിപ്പോരാളിയാണ് എറണാകുളത്തിന്റെ കലക്ടർ ശ്രീ സുഹാസ് ഐ. എ.എസ്.
    ഓററപ്പെട്ട തുരുത്തി ലേയ്ക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്യാൻ കലക്ടറുടെ തോണി യാത്ര. .ഒറ്റയ്ക്ക്. ഇതാവണമെടാ കലക്ടർ..sense ..sensibility..sensitivity..Suhas..- രൺ‌ജി പണിക്കർ കുറിച്ചു. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് നിമിഷം നേരം കൊണ്ട് വൈറലായിരിക്കുകയാണ്.

     വിഷുവിന് വീട്ടിലെത്തിയ അതിഥിയെ പരിചയപ്പെടുത്തി അനു സിത്താര, അത്ഭുതത്തോടെ താരങ്ങൾ വിഷുവിന് വീട്ടിലെത്തിയ അതിഥിയെ പരിചയപ്പെടുത്തി അനു സിത്താര, അത്ഭുതത്തോടെ താരങ്ങൾ

    മലയാള സിനിമ പ്രേക്ഷകർ ഇന്നും നെഞ്ചിലേറ്റുന്ന ഒരു ഡയലോഗാണ് മമ്മൂട്ടി-രൺജി പണിക്കർ കൂട്ട്ക്കെട്ടിൽ ഒരുങ്ങിയ ദി കിംഗ് എന്ന ചിത്രത്തിലെ സെൻസ് വേണം സെൻസിബിളിറ്റി വേണം സെൻസിറ്റീവിറ്റി വേണം എന്ന ഡയലോഗ്. കേരളക്കര നെഞ്ചിലേറ്റിയ ഡയലോഗ് ഇപ്പോഴിത വീണ്ടും യഥാർഥ കളക്ടറിന് വേണ്ടി രൺജി പണിക്കർ ഉപയോഗിച്ചിരിക്കുകയാണ്. അന്ന് കിഗിന് വേണ്ടി കയ്യടിച്ചവർ ഇന്ന് എറണാകുളം ജില്ല കളക്ടറിന് വേണ്ടി കയ്യടിക്കുകയാണ്. സിനിമയിലെ പോലെ ഒരു തീപ്പൊരി ഭരണാധികാരിയെ കണ്ടതിന്റെ ആവേശത്തിലാകണം അദ്ദേഹം ഈ വാക്കുകൾ കുറിച്ചത്.

     തിരക്ക് മുതലെടുത്ത് അയാൾ തന്നെ സ്പർശിക്കാൻ ശ്രമിച്ചു, ദുരനുഭവം പങ്കുവെച്ച് സീരിയൽ താരം തിരക്ക് മുതലെടുത്ത് അയാൾ തന്നെ സ്പർശിക്കാൻ ശ്രമിച്ചു, ദുരനുഭവം പങ്കുവെച്ച് സീരിയൽ താരം

    1995 ൽ രൺജിപണിക്കറുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ദി കിംഗ്. ചിത്രത്തിൽ തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് എന്ന ഐഎസ് ഉദ്യോഗസ്ഥനായിട്ടായിരുന്നു മമ്മൂട്ടി എത്തിയത്. അന്നത്തെ വൻ താരനിര അണിനിരന്ന ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ചിത്രത്തിലെ വെടിക്കെട്ട് ഡയലോഗുകൾ വർഷങ്ങൾ കഴിഞ്ഞുട്ടും പ്രേക്ഷകരുടെ ഇടയിൽ വൈറലാണ്.

     ലോക്ക് ഡൗൺ ദിനത്തിൽ ആ വലിയ ആഗ്രഹം പങ്കുവെച്ച് യുവ താരം, കയ്യടിച്ച് ആരാധകർ... ലോക്ക് ഡൗൺ ദിനത്തിൽ ആ വലിയ ആഗ്രഹം പങ്കുവെച്ച് യുവ താരം, കയ്യടിച്ച് ആരാധകർ...

    English summary
    Renji Panicker Facebook Post About Ernakulam district Collector Suhas
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X