മോഹന്‍ലാലുണ്ട്, മമ്മൂട്ടിയുണ്ടോ എന്ന് പറയാറായിട്ടില്ല...
മേഹന്‍ലാലിനെയും മമ്മൂട്ടിയെയും പ്രധാന കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് ഒരു ചിത്രം സംവിധാനം ചെയ്യുന്നു എന്നും ചിത്രത്തിന് തിരക്കഥയെഴുതുന്നത് രഞ്ജിത്തും രണ്‍ജി പണിക്കറും ചേര്‍ന്നാണെന്നും കുറച്ചു നാളായി കേള്‍ക്കുന്നു.
തന്റെ അടുത്ത ചിത്രത്തെ കുറിച്ച് ഷാജി കൈലാസ് ഫേസ്ബുക്കിലുമെഴുതിയരുന്നു. എന്നാലിപ്പോള്‍ അറിയുന്നു വാര്‍ത്തകളില്‍ പകുതിയേ സത്യമുള്ളൂ എന്ന്. പാതി പൊള്ളയാണത്രെ. എന്താണ് യഥാര്‍ത്ഥത്തില്‍ വാര്‍ത്തയെന്നു പറഞ്ഞ് രണ്‍ജി പണിക്കര്‍ രംഗത്തെത്തിയിരിക്കുകയാണ്.

ഷാജി കൈലാസിന്റെ അടുത്ത ചിത്രത്തിന് രഞ്ജിത്തും രണ്‍ജി പണിക്കറും ചേര്‍ന്നാണ് തിരക്കഥയെഴുതുന്നതെന്നതും ആശിര്‍വാദ് സിനിമാ നിര്‍മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഉണ്ടെന്നതും അടുത്ത വര്‍ഷം ചിത്രം തിയേറ്ററിലെത്തുമെന്നതും സത്യമായ കാര്യമാണ്.
എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടി ഉണ്ടോ എന്ന് പറയാറായിട്ടില്ലെന്ന് രണ്‍ജി പണിക്കര്‍ പറഞ്ഞു. മമ്മൂട്ടി ചിത്രത്തില്‍ ഉണ്ടാകുമെന്ന് ഞങ്ങള്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ഈ ചിത്രത്തില്‍ ഉണ്ടാകുമോ ഇല്ലയോ എന്ന് ഇത് വരെ പറയാറായിട്ടില്ലെന്നുമാണ് രണ്‍ജി പണിക്കര്‍ പറയുന്നത്.
രണ്ട് ചിത്രങ്ങളിലാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നു എന്ന് പറഞ്ഞിരുന്നത്. ഷാജി കൈലാസ് കൂടാതെ പ്രിയദര്‍ശനും ഇരുവരെയും ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് കേട്ടിരുന്നു. എന്തായാലും ഷാജി കൈലാസിന്റെ കാര്യത്തില്‍ വ്യക്തത ഇല്ലാത്ത സ്ഥിതിയ്ക്ക് ഇനി പ്രതീക്ഷ പ്രിയദര്‍ശനിലാണ്.


Click it and Unblock the Notifications











