എഴുത്തും സംവിധാനവും അഭിനയവും കഴിഞ്ഞ് രണ്‍ജിപണിക്കര്‍ നിര്‍മാണത്തിലേക്ക്! അണിയറയില്‍ മൂന്ന് ചിത്രങ്ങള്‍!

By Desk

തീപാറുന്ന ഡയലോഗുകള്‍ ജനപ്രതിനിധികളെ പോലും നിശബദ്ധരാക്കുന്ന പോലീസും കളക്ടറും നായകന്റെ വീരോജ്ജ്വലങ്ങളായ സാഹസങ്ങള്‍ക്ക് മുന്നില്‍ പ്രേക്ഷകര്‍ അറിയാതെ കൈയടിച്ച് പോകും. ഒരു കാലത്ത് രണ്‍ജിപണിക്കറിന്റെ തൂലികയില്‍ നിന്നും പിറവി കൊണ്ട ഡയലോഗുകള്‍ക്കും കഥാപാത്രങ്ങള്‍ക്കും ഇന്നും ആരാധകര്‍ ഏറെയാണ്. തിരക്കഥാകൃത്തില്‍ നിന്നും സംവിധാകനിലേക്കും അവിടെ നിന്നും നടനിലേക്കും വളര്‍ന്ന രണ്‍ജി പണിക്കര്‍ ഇപ്പോള്‍ നിര്‍മാതാവിന്റെ പുതിയ കുപ്പായം അണിയുകയാണ്. ഷാരുഖ് ചിത്രം റെയിസ് കേരളത്തില്‍ വിതരണത്തിന് എത്തിച്ചുകൊണ്ടായിരുന്നു ആര്‍പി എന്റര്‍ടെയിന്‍മെന്റ്‌സ് എന്ന നിര്‍മാണ സംരംഭവത്തിന് രണ്‍ജി പണിക്കര്‍ തുടക്കം കുറിച്ചത്.

രണ്‍ജി പണിക്കര്‍ തിരക്കഥ ഒരുക്കുന്ന ചിത്രമുള്‍പ്പെടെ മൂന്ന് ചിത്രങ്ങളാണ് ആര്‍പി എന്റര്‍ടെയിന്‍മെന്റിന്റെ നിര്‍മാണത്തില്‍ അണിയറില്‍ ഒരുങ്ങുന്നത്. സുരേഷ് ഗോപിയുടെ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന ലേലത്തിന്റെ രണ്ടാം ഭാഗമായ ആനക്കാട്ടില്‍ ചാക്കോച്ചിയാണ് ഈ നിരയിലെ ആദ്യ ചിത്രം. രണ്‍ജി പണിക്കരുടെ മകന്‍ നിതിന്‍ രണ്‍ജി പണിക്കരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

renjipanicker

ടൊവിനോ തോമസ് നായകനാകുന്ന 'ഇന്ത്യ' എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് ഈ നിരയില്‍ രണ്ടാമത്തേത്. നവാഗതനായ അച്ചു വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തേക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ആഗസ്റ്റ് സിനിമ നിര്‍മിക്കുന്ന തീവണ്ടിയാണ് റിലീസിന് ഒരുങ്ങുന്ന പുതിയ ടൊവിനോ ചിത്രം. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയായിരുന്നു ഒടുവില്‍ തിയറ്ററിലെത്തിയത്.

1971 ബിയോണ്ട് ബോര്‍ഡറിന് ശേഷം മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നതും രണ്‍ജി പണിക്കരാണ്. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്‍. ഇതുവരെ പേരിടാത്ത ചിത്രം യുദ്ധകഥയായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കാശ്മീര്‍ പശ്ചത്തലമായിട്ടുള്ള പ്രണയകഥയായിരിക്കും ചിത്രം പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X