രഞ്ജിപണിക്കരുടെ അച്ഛന്‍ വേഷമെന്താ ഇങ്ങനെ
തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ ഇമേജുകള്‍ മറികടന്ന് അഭിനേതാവിലെത്തി തിളങ്ങിയിരിക്കുകയാണ് രഞ്ജി പണിക്കര്‍. ചെയ്യുന്നതില്‍ അധികവും അച്ഛന്‍ വേഷങ്ങളാണ്. എന്നാല്‍ ആ അച്ഛന്‍ വേഷങ്ങള്‍ക്കുമുണ്ട് പ്രത്യേകത. പുതിയ തലമുറയിലെ കുരുത്തക്കേടു കാണിക്കുന്ന മക്കളെ സപ്പോര്‍ട്ട് ചെയ്യുന്ന അച്ഛന്‍. ഓം ശാന്തി ഓശാന എന്ന ചിത്രത്തില്‍ നസ്‌റിയയുടെ അച്ഛന്‍ വേഷം മുതല്‍ പ്രേമത്തില്‍ നിവിന്‍ പോളിയുടെ അച്ഛന്‍ വരെ അത്തരത്തിലുള്ളതായിരുന്നു. ശരിക്കും പറഞ്ഞാല്‍ ഒരു ന്യൂജന്‍ അച്ഛന്‍.
മക്കളായ നിതിന്‍, നിഖില്‍ എന്നിവരുമായുള്ള സൗഹൃദത്തില്‍ നിന്നാണ് അത്തരം വേഷം ചെയ്യാന്‍ തനിക്കു സാധിക്കുന്നതെന്ന് രഞ്ജി പണിക്കര്‍ പറയുന്നു. ഇന്നത്തെ ചെറുപ്പത്തിന്റെ എല്ലാ ആഗ്രഹങ്ങളും മനസ്സിലാക്കുന്നത് അവരില്‍ നിന്നാണ്. അതുകൊണ്ടാണ് ഇത്തരം വേഷങ്ങള്‍ നന്നായി ചെയ്യാന്‍ സാധിക്കുന്നത്.

സംവിധായന്‍ ജൂഡ് ആന്റണി നിര്‍ബന്ധിച്ചപ്പോഴാണ് ഓം ശാന്തി ഓശാനയില്‍ അഭിനയിക്കുന്നത്. തിരക്കഥയുടെ മികവും സംവിധായകന്റെ സാമര്‍ഥ്യവും കാരണം ആ ചിത്രം രക്ഷപ്പെട്ടു. അതോടെ താനുംരക്ഷപ്പെട്ടു. പിന്നീട് ഒത്തിരി ചിത്രങ്ങള്‍ ചെയ്തു. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത് അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം. അല്‍ഫോണ്‍സ് എന്ന യുവ സംവിധായകനും നിവിന്‍ പോളി എന്ന നായകനുമായും നല്ല ബന്ധമാണ്. ആ ബന്ധത്തില്‍ നിന്നാണ് നിവിന്റെ അച്ഛനെ അവതരിപ്പിച്ചത്. ലേലം എന്ന സിനിമയില്‍ സോമനെ കൊണ്ടു ചെയ്യിച്ചതുപോലെയൊരു അച്ഛന്‍ വേഷം. അതും ക്ലിക്കായി.
ഇപ്പോള്‍ മോഹന്‍ലാലിനൊപ്പം ലോഹം, മമ്മൂട്ടിക്കൊപ്പം അച്ഛാദിന്‍, പൃഥ്വിരാജിനൊപ്പം അനാര്‍ക്കലി, ഫഹദിനൊപ്പം അയാള്‍ ഞാനല്ല, കുഞ്ചാക്കോ ബോബനോടൊപ്പം ജംമ്‌നാ പ്യാരി എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയാണ്. തിരക്കുള്ള നടനായെങ്കിലും എഴുത്തുതന്നെയാണ് താല്‍പര്യം. എന്നാല്‍ ഇപ്പോള്‍ പേന താഴെ വച്ചിട്ട് നാലുവര്‍ഷമായി. എത്ര ശ്രമിച്ചിട്ടും എഴുതാന്‍ സാധിക്കുന്നില്ല. എഴുതിയാല്‍ നന്നാകുമോ എന്ന ആശങ്കയാണുള്ളതെന്ന് രഞ്ജി പണിക്കര്‍ പറഞ്ഞു.


Click it and Unblock the Notifications











