രഞ്ജിയും രഞ്ജിത്തും ഒന്നിക്കുന്നു

By Staff

മലയാളത്തിലുണ്ടായിട്ടുള്ള എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റുകള്‍ പലതും രഞ്ജി പണിക്കരുടെയും രഞ്ജിത്തിന്റെയും തൂലികകളില്‍ നിന്ന് പിറന്നതാണ്. സൂപ്പര്‍താര പ്രഭാവത്തിനു ചേര്‍ന്ന തിരക്കഥകളിലൂടെ എങ്ങനെ സൂപ്പര്‍ഹിറ്റുകള്‍ കൊയ്യാമെന്ന് ഇരുവരും തെളിയിച്ചു.

ഏകലവ്യന്‍, കമ്മിഷണര്‍, ദി കിംഗ്, ലേലം, പത്രം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് തിരക്കഥയെഴുതിയത് രഞ്ജി പണിക്കരാണ്. ആറാം തമ്പുരാന്‍, നരസിംഹം, രാവണപ്രഭു എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് തിരക്കഥ രചിച്ചത് രഞ്ജിത്തും. രാവണപ്രഭു സംവിധാനം ചെയ്തതും രഞ്ജിത്ത് തന്നെ.

മലയാളത്തില്‍ ഇന്ന് ആക്ഷന്‍ ത്രില്ലറുകള്‍ക്ക് തിരക്കഥയൊരുക്കുന്നതില്‍ കുലപതികളായ ഈ രണ്ട് തിരക്കഥാകൃത്തുക്കളും പുതിയൊരു ചിത്രത്തിനായി ഒന്നിക്കുന്നു. രഞ്ജി പണിക്കര്‍ തിരക്കഥയെഴുതുമ്പോള്‍ ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്താണ്.

രഞ്ജിത്ത് തിരക്കഥയെഴുതിയ നരസിംഹത്തില്‍ അതിഥി താരമായ മമ്മൂട്ടി അവതരിപ്പിച്ച അഡ്വക്കറ്റ് നന്ദഗോപാല മാരാര്‍ എന്ന കഥാപാത്രമാണ് രഞ്ജിത്ത്-ര‍ഞ്ജി ചിത്രത്തിലെ നായകവേഷമായി വരുന്നത്. നായകന്‍ മമ്മൂട്ടി തന്നെ

ഒരു കോടതി രംഗത്തില്‍ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂവെങ്കിലും നരസിംഹത്തിലെ മമ്മൂട്ടിയുടെ അഡ്വക്കറ്റ് നന്ദഗോപാല മാരാര്‍ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ച കഥാപാത്രമാണ്. ചാട്ടുളി പോലുള്ള ഡയലോഗുകളുമായി മമ്മൂട്ടി ശരിക്കും തിളങ്ങുകയായിരുന്നു ഈ രംഗത്തില്‍.

അഭിഭാഷക വേഷങ്ങള്‍ എന്നും ഗംഭീരമാക്കിയിട്ടുള്ള മമ്മൂട്ടിക്ക് വീണ്ടും കറുത്ത കോട്ടിനുള്ളില്‍ തിളങ്ങാന്‍ അഡ്വക്കറ്റ് നന്ദഗോപാല മാരാര്‍ എന്ന കഥാപാത്രത്തെ വീണ്ടും വെള്ളിത്തിരയിലെത്തിക്കുകയാണ് രഞ്ജിത്ത്-രഞ്ജി ടീം. ഭരത് ചന്ദ്രന്‍ ഐപിഎസിലൂടെ തിരിച്ചുവരവ് നടത്തിയ രഞ്ജി പണിക്കരുടെ തിരക്കഥ രഞ്ജിത്തിന് ഇത്തവണ ഒരു പിടിവള്ളിയാവും. തുടര്‍ച്ചയായ പരാജയങ്ങള്‍ കരിയറില്‍ നിഴല്‍ വീഴ്ത്തിയിരിക്കുന്ന പതനത്തില്‍ നിന്ന് കരകയറണമെങ്കില്‍ സ്വന്തം തിരക്കഥ വേണ്ടെന്നുവയ്ക്കുന്നതാണ് നല്ലതെന്ന് രഞ്ജിത്തിന് തോന്നിക്കാണണം. രഞ്ജിയുടെ തിരക്കഥയില്‍ രഞ്ജിത്ത് പിടിച്ചുകയറുമോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X