»   » രഞ്ജിനി ഹരിദാസ് രഹസ്യമായി വിവാഹം കഴിച്ചു, വരന്‍ ആരാണ്, എവിടെ വച്ച്...? രഞ്ജിനി പറയുന്നു

രഞ്ജിനി ഹരിദാസ് രഹസ്യമായി വിവാഹം കഴിച്ചു, വരന്‍ ആരാണ്, എവിടെ വച്ച്...? രഞ്ജിനി പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

വിവാഹമാകാത്ത താരങ്ങളെ വിവാഹം കഴിപ്പിക്കാനും, സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നവരെ കൊല്ലാനും സോഷ്യല്‍ മീഡിയയില്‍ ഒരു പ്രത്യേക സംഘം തന്നെ പ്രവൃത്തിയ്ക്കുന്നുണ്ട് എന്ന സത്യം മാറ്റി നിര്‍ത്താന്‍ കഴിയില്ല. പലരും ഇവരുടെ ക്രൂര വിനോദത്തിന് ഇരയാണ്. ഇപ്പോഴിതാ നടി രഞ്ജിനി ഹരിദാസ് രഹസ്യമായി വിവാഹം ചെയ്തു എന്നാണ് വാര്‍ത്തകള്‍.

രഞ്ജിനി ഹരിദാസ് വാക്ക് പാലിച്ചു, 32 ആം വയസ്സില്‍ ഒരു കുട്ടിയെ ദത്തെടുത്തു, അപ്പോള്‍ കല്യാണം?

വാര്‍ത്ത നിഷേധിച്ച് രഞ്ജിനി ഫേസ്ബുക്കിലെത്തി. ഞാന്‍ രഹസ്യ വിവാഹം കഴിച്ചോ എന്നറിയാന്‍ പലരും വിളിച്ച് അന്വേഷിക്കുന്നുണ്ട് എന്നും, എന്നാല്‍ ഇപ്പോഴും താന്‍ അവിവാഹിതയാണ് എന്നും രഞ്ജിനി വ്യക്തമാക്കുന്നു. ആരാണ് വരന്‍, എവിടെ വച്ചാണ് വിവാഹം എന്നൊക്കെയാണ് വാര്‍ത്ത പ്രചരിപ്പിച്ചവരോട് രഞ്ജിനിയ്ക്ക് ചോദിക്കാനുള്ളത്.

വിവാഹ വാര്‍ത്തകള്‍

ഏറെ നാളായി അവിവാഹിതയായി നില്‍ക്കുന്ന രഞ്ജിനി ഹരിദാസിന് ഒരു വരനെ കണ്ടെത്തുകയാണ് പാപ്പരാസികള്‍. സുഹൃത്തുക്കള്‍ക്കൊപ്പവും മറ്റും രഞ്ജിനി പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ഫോട്ടോ പ്രചരിപ്പിച്ച് 'ഇതാണ് രഞ്ജിനിയുടെ കാമുകന്‍' എന്ന തരത്തിലുള്ള കിംവദന്തികളും വന്നിരുന്നു. ഏറ്റവുമൊടുവില്‍ രഹസ്യമായി വിവാഹം ചെയ്തു എന്നാണ് വാര്‍ത്ത.

എന്നെ എന്ത് കൊണ്ട് വിളിച്ചില്ല

എന്റെ കല്യാണത്തിന് എന്നെ എന്ത് കൊണ്ട് വിളിച്ചില്ല എന്നാണ് രഞ്ജിനിയുടെ ചോദ്യം. ചിലര്‍ക്ക് എന്റെ ജീവിതത്തില്‍ സംഭവിയ്ക്കുന്നത് എന്താണെന്ന് എന്നെക്കാള്‍ നന്നായി അറിയാം. എനിക്കറിയേണ്ടേ.. അങ്ങനെയെങ്കില്‍ പറയൂ, ആരാണ് വരന്‍.. എപ്പോഴായിരുന്നു.. എന്ത് കൊണ്ട് എന്റെ വിവാഹം എന്നെ അറിയിച്ചില്ല എന്നൊക്കെയാണ് രഞ്ജിനിയുടെ ചോദ്യം

അടുത്ത തവണ എന്നെയും അറിയിക്കൂ

അടുത്ത തവണ ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിപ്പിയ്ക്കുമ്പോള്‍ കുറഞ്ഞപക്ഷം എന്നെ കൂടെ അറിയിക്കുക. എന്നാല്‍ എനിക്കത് അനുസരിച്ച് കളിക്കാമല്ലോ. അങ്ങനെയാവുമ്പോള്‍ എനിക്കും കുറച്ച് രസകരമായിരിക്കും. എന്ത് പറയുന്നു? - എന്നാണ് രഞ്ജിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

വിവാഹത്തെ കുറിച്ച് രഞ്ജിനി പറഞ്ഞത്

വിവാഹം കഴിക്കില്ല എന്ന് ഒരിക്കലും രഞ്ജിനി ഹരിദാസ് പറഞ്ഞിട്ടില്ല. പ്രണയിക്കില്ല എന്നും പറഞ്ഞിട്ടില്ല. ഒരുപാട് ആളുകള്‍ക്കൊപ്പം ഡേറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ മനസ്സിനൊരാളെ കണ്ടാല്‍ മാത്രമേ വിവാഹം കഴിക്കൂ എന്ന് നേരത്തെ രഞ്ജിനി പറഞ്ഞിരുന്നു. തന്നെ സഹിക്കാന്‍ പറ്റുന്ന ആളായിരിക്കണം എന്ന ഒറ്റ കണ്ടീഷന്‍ മാത്രമേ രഞ്ജിനിയ്ക്കുള്ളൂ.

കുഞ്ഞിനെ ദത്തെടുക്കും എന്ന് പറഞ്ഞത്

32 വയസ്സ് കഴിഞ്ഞിട്ടും തന്റെ ആഗ്രഹപ്രകാരമുള്ള വരന്‍ വന്നില്ല എങ്കില്‍ ഒരു കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്തും എന്ന് രഞ്ജിനി ഹരിദാസ് പറഞ്ഞിരുന്നു. അത് ഏറെ കുറേ സംഭവിച്ചു എന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ രഞ്ജിനി വ്യക്തമാക്കിയതുമാണ്. തന്റെ വീട്ടിലെ തോട്ടക്കാരനായ പപ്പുവിനും ഭാര്യയ്ക്കും ഉണ്ടായ കുട്ടിയെ മകളെ പോലെ വളര്‍ത്തുകയാണ് രഞ്ജിനി.

English summary
Renjini Haridas opens up about her alleged secret marriage

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam