»   » അമ്മയായെന്ന വാര്‍ത്തയോട് പ്രതികരിച്ച് രഞ്ജിനി ഹരിദാസ്, പറയുന്നത് ???

അമ്മയായെന്ന വാര്‍ത്തയോട് പ്രതികരിച്ച് രഞ്ജിനി ഹരിദാസ്, പറയുന്നത് ???

Posted By: Nihara
Subscribe to Filmibeat Malayalam

അവതരണത്തില്‍ പുതുമയും തന്റേതായ ശൈലിയും ഉണ്ടാക്കിയെടുത്ത് മുന്നേറുകയാണ് രഞ്ജിനി ഹരിദാസ്. അവതാരകയായി എത്തി പ്രേക്ഷക മനം കവര്‍ന്ന രഞ്ജിനി സിനിമയിലും അഭിനയിച്ചു. ഏത് കാര്യത്തിലായാലും കൃത്യമായ നിലപാടുകളുള്ള താരം കൂടിയാണ് ഇവര്‍. പരസ്യമായി തന്റെ നിലപാടുകള്‍ പ്രകടിപ്പിക്കാറുമുണ്ട്. അതുകൊണ്ടു തന്നെ വിമര്‍ശകര്‍ താരത്തെ വിടാതെ പിന്തുടരുകയും ചെയ്യാറുണ്ട്.

സ്വതസിദ്ധമായ അവതരണ ശൈലിയിലൂടെ മിനിസക്രീന്‍ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന അവതാരകയായ രഞ്ജിനിയെ ആധുനിക മലയാള ഭാഷയുടെ മാതാവ് എന്ന തരത്തില്‍ വരെ വിശേഷിപ്പിക്കാറുണ്ട്. വിമര്‍ശനങ്ങളൊന്നും തനിക്ക് ഒരു പ്രശ്‌നമേയെല്ലെന്ന മട്ടില്‍ കാര്യങ്ങളെ വളരെ പോസിറ്റീവായാണ് രഞ്ജിനി സമീപിക്കാറുള്ളത്.

വിമര്‍ശകരുടെ ഇഷ്ടതാരം

വിമര്‍ശകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരം കൂടിയാണ് രഞ്ജിനി ഹരിദാസ്. എന്തു ചെയ്താലും വിമര്‍ശനവുമായി അവരെത്തിക്കോളും. പട്ടികളെ കൊല്ലുന്ന വിഷയം വന്നപ്പോഴും ഭിന്നലിംഗക്കാര്‍ നേരിടുന്ന വിഷയത്തെക്കുറിച്ചുമെല്ലാം വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ സ്വന്തം നിലപാട് വ്യക്തമാക്കി താരം രംഗത്ത് വന്നിരുന്നു.

ദത്തെടുക്കുമെന്ന് പറഞ്ഞത് പാലിച്ചു

മുന്‍പ് അവതാരകയായി മിനി സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്നതിനിടയില്‍ കുഞ്ഞിനെ ദത്തെടുക്കുമെന്ന് രഞ്ജിനി അറിയിച്ചിരുന്നു. എന്നാല്‍ അടുത്തിടെയാണ് ഇക്കാര്യം താരം പ്രാവര്‍ത്തികമാക്കിയത്.

കുഞ്ഞിനെ ദത്തെടുത്തു

തന്റെ 32ാം വയസ്സിലാണ് ദത്തെടുക്കുന്ന കാര്യം താരം പ്രവര്‍ത്തിയിലൂടെ സ്ഥിരീകരിച്ചത്. ഒരു പെണ്‍കുഞ്ഞിനെയാണ് താരം ദത്തെടുത്തിട്ടുള്ളത്. ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ പ്രചരിച്ചിരുന്നു.

രഞ്ജിനി പ്രതികരിച്ചിരുന്നില്ല

താന്‍ ഒരു കുട്ടിയെ ദത്തെടുത്ത കാര്യത്തെക്കുറിച്ച് രഞ്ജിനി ഒരു പ്രതികരണവും നടത്തിയിരുന്നില്ല. എന്നാല്‍ പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന താരമായതിനാല്‍ത്തന്നെ ഇക്കാര്യവും അത്തരത്തില്‍ വളരെ പെട്ടെന്നു തന്നെയാണ് പ്രചാരം നേടിയത്.

വാര്‍ത്ത കണ്ടപ്പോള്‍ പ്രതികരിച്ചു

മുന്‍പ് പ്രതികരിച്ചിരുന്നില്ലെങ്കിലും അക്കാര്യത്തെക്കുറിച്ചുള്ള വാര്‍ത്ത കണ്ടപ്പോളാണ് പ്രതികരണവുമായി താരം രംഗത്തെത്തിയിട്ടുള്ളത്. രഞ്ജിനി ഹരിദാസ് അമ്മയായി , കുഞ്ഞിന്റെ അച്ഛനെ കണ്ടാല്‍ ഞെട്ടും എന്ന തരത്തിലായിരുന്നു വാര്‍ത്ത കൊടുത്തിരുന്നത്. കൂടെ രഞ്ജിനിയുടെയും ഒരു കുഞ്ഞിന്റെയും ഫോട്ടോയും നല്‍കിയിരുന്നു. ഈ സംഭവം ഷെയര്‍ ചെയ്തതിനോടൊപ്പമാണ് തന്റെ പ്രതികരണം രഞ്ജിനി രേഖപ്പെടുത്തിയിട്ടുള്ളത്.

ഇതെപ്പോ, അറിഞ്ഞില്ലല്ലോ

ഇതെപ്പോഴായിരുന്നു, ഞാന്‍ അറിഞ്ഞില്ലല്ലോയെന്നായിരുന്നു രഞ്ജിനി പ്രതികരിച്ചിട്ടുള്ളത്. താരത്തിന്റെ പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. നിരവധി പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

വീണു കിടക്കുന്ന മരത്തില്‍ ആര്‍ക്കു വേണമെങ്കിലും ഓടിക്കയറാം

രഞ്ജിനി ഹരിദാസ് വീണുകിടക്കുന്ന മരമല്ലേ, ആര്‍ക്കു വേണമെങ്കിലും ഒടിക്കയറാമല്ലോ, ഇത്തരത്തില്‍ വാര്‍ത്ത പടച്ചുവിടുന്നവന് അമ്മയും സഹോദരിയും കാണില്ലേയെന്നാണ് ഒരാള്‍ കമന്റ് ചെയ്തിട്ടുള്ളത്. എല്ലാവരേയും പോലെ വേദനിക്കുന്ന ഒരു മനസ്സാണ് താരത്തിനുമുള്ളത്. എന്തിനാണ് ഇത്തരത്തില്‍ ഒരാളെ വേദനിപ്പിക്കുന്നതെന്നും ചോദിക്കുന്നുണ്ട്.

English summary
Renjini Harida's response about the news spreading in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X