രഞ്ജിനി ഹരിദാസ് മുന്‍ മിസ് കേരള !
രഞ്ജിനി ഹരിദാസിനെ പ്രശംസിക്കുന്നവരെക്കാള്‍ അധികം തീര്‍ച്ചയായും വിമര്‍ശിക്കുന്നവരായിരിക്കും. ഈ രണ്ട് കൂട്ടരില്‍ എത്ര പേര്‍ക്കറിയാം രഞ്ജിനി ഹരിദാസ് മുന്‍ മിസ് കേരള ആയിരുന്നു എന്ന്. അതെ 2000 ല്‍ മുന്‍ മിസ് കേരള കിരീടം ചൂടിയ ആളാണ് രഞ്ജിനി ഹരിദാസ്.

രഞ്ജിനി ഹരിദാസ് മുന്‍ മിസ് കേരള !
രഞ്ജിനി ഹരിദാസിന് ആദ്യം കൊടുക്കുന്ന വിശേഷണം അതാണ്, മുന്‍ മിസ് കേരള

രഞ്ജിനി ഹരിദാസ് മുന്‍ മിസ് കേരള !
ഗിരിനഗറിലെ കേന്ദ്രവിദ്യാലയത്തില്‍ പ്രഥമിക വിദ്യാഭ്യാസം നേടിയ രഞ്ജിനി സെന്റ് തെരേസ കോളേജില്‍ നിന്ന് ബിരുദം നേടി. യുകെയില്‍ പോയി എംബിഎ ചെയ്തു.

രഞ്ജിനി ഹരിദാസ് മുന്‍ മിസ് കേരള !
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്നാര്‍ രഞ്ജിനി ഹരിദാസ്, രഞ്ജിനി ഹരിദാസ് എന്നാല്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്നും പറയുന്ന ഒരു ചെറിയ കാലമുണ്ടായിരുന്നു. കേരളത്തില്‍ റിയാലിറ്റി ഷോകള്‍ ശ്രദ്ധിക്കപ്പെട്ടത് രഞ്ജിനിയിലൂടെയാണെന്ന് പറഞ്ഞാലും തെറ്റില്ല.

രഞ്ജിനി ഹരിദാസ് മുന്‍ മിസ് കേരള !
പ്രശസ്തിയിലേക്ക് കയറുമ്പോല്‍ രഞ്ജിനിയ്‌ക്കൊപ്പം വിവാദങ്ങളും ഉണ്ടായിരുന്നു. സ്വന്തം അഭിപ്രായം എവിടെയും വെട്ടി തുറന്ന് പറയുന്ന രഞ്ജിനിയുടെ സ്വഭാവവും വസ്ത്രധാരണ രീതിയും കുറച്ചൊന്നുമല്ല നടിയെ വിവാദത്തിലാക്കിയത്.

രഞ്ജിനി ഹരിദാസ് മുന്‍ മിസ് കേരള !
ഗീതം എന്ന ചിത്രത്തില്‍ ബാലതാരമായാണ് രഞ്ജിനി സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. 1986 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം സാജന എന്ന കൊച്ചുകുട്ടിയായെത്തി.

രഞ്ജിനി ഹരിദാസ് മുന്‍ മിസ് കേരള !
മോഹന്‍ലാലും, ദിലീപും, ജയറാമും മുഖ്യ വേഷത്തിലെത്തിയ ചൈന ടൌണില്‍ ഐഡിയ സ്റ്റാര്‍ സിംഗറിന്റെ അവതാരകയായ രഞ്ജി ഹരിദാസായി തന്നെ രഞ്ജിനി എത്തി. തുടര്‍ന്ന് തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിലും അവതാരകയുടെ വേഷത്തിലെത്തി.

രഞ്ജിനി ഹരിദാസ് മുന്‍ മിസ് കേരള !
സിനിമ വേണ്ട എന്ന് പറഞ്ഞു നടന്ന രഞ്ജിനി ഹരിദാസ് എന്‍ട്രി എന്ന ചിത്രത്തിലൂടെ നായികയായി എന്‍ട്രി ചെയ്തു. ബാബുരാജിനൊപ്പം എസിപി ശ്രയ എന്ന കഥാപാത്രത്തെയാണ് രഞ്ജിനി അവതരിപ്പിച്ചത്.

രഞ്ജിനി ഹരിദാസ് മുന്‍ മിസ് കേരള !
വാട്ട് ദ എഫ് എന്ന ചിത്രത്തിലും ഒറ്റ ഒരുത്തിയും ശരിയല്ല എന്ന ചിത്രത്തിലും രഞ്ജിനി വേഷമിട്ടിട്ടുണ്ട്. പല വിവാദങ്ങള്‍ കൊണ്ടും ഒറ്റ ഒരുത്തിയും ശരിയല്ല എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല.


Click it and Unblock the Notifications











