അനന്യയുടെ വിവാഹം കഴിഞ്ഞെന്ന്?

By Aswathi

സിനിമാ മേഖലയിലുള്ളവര്‍ ഗോസിപ്പു കോളത്തില്‍ ഇടം പിടിക്കാന്‍ അധികം ചിത്രങ്ങളൊന്നും അഭിനയിക്കണമെന്നില്ല. അഭിനയിച്ച രണ്ടമൂന്നു ചിത്രങ്ങള്‍ താരതമ്യേനെ നല്ല രീതിയില്‍ ഓടിത്തുടങ്ങിയാല്‍ തന്നെ മതി. ചിലപ്പോള്‍ ആ ഗോസിപ്പുകള്‍ അസൂയയുടേതാവുമ്പോള്‍ താരങ്ങള്‍ക്ക് അഭിമാനിക്കുകയുമാകാം. കഴിവുള്ളതുകൊണ്ടാണല്ലോ ഗോസിപ്പു വച്ച് തിരിച്ചടിക്കാന്‍ ശ്രമിക്കുന്നതെന്ന്.

അത്തരത്തില്‍ വളരെ കുറച്ച് ചിത്രങ്ങളിലെ അഭിനയത്തിലൂടെ തന്നെ ഗോസിപ്പു കോളത്തില്‍ പെട്ടന്ന് ഇടം പിടിച്ച താരമാണ് അനന്യ. പക്ഷേ കാമുകന്‍ ആഞ്ജനേയനുമായുള്ള പ്രണയം പരസ്യമായി വെളിപ്പെടുത്തിയതിലൂടെ വാര്‍ത്തകള്‍ ആ വഴി പോയിക്കൊണ്ടിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് അനന്യ ആഞ്ജനയനെ മാത്രമെ വിവാഹം കഴിക്കൂ എന്ന് പറഞ്ഞതായിരുന്നു വാര്‍ത്തകള്‍ക്ക് ഹേതുവായത്. ഇപ്പോഴിതാ താരവും കാമുകനും വീണ്ടും ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുന്നു.

Ananya and Anjaneyan

ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളാണ് ഇപ്രാവശ്യം ചര്‍ച്ചയാകുന്നത്. വിവാഹം കഴിഞ്ഞ നിലയില്‍ നില്‍ക്കുന്ന ഫോട്ടോയ്ക്ക് ആശംസകളുടെ പ്രവാഹമാണ്. തടി കുറച്ച്, കൂടുതല്‍ സുന്ദരനായാണ് ആഞ്ജയനുള്ളത്. അതുകൊണ്ട് തന്നെ മികച്ച ജോഡികള്‍ എന്ന രീതിയിലാണ് കമന്റുകള്‍.

ജോഡികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് അയ്യായിരത്തിന് മേലെ ലൈക്കുകളുമുണ്ട്. വിവാഹം കഴിഞ്ഞ ദമ്പതികള്‍ക്കുള്ള തരത്തിലാണ് കമന്റുകള്‍. അതിനൊന്നും അനന്യ പ്രതികരിക്കാത്തതുകൊണ്ട് വിവാഹം കഴിഞ്ഞെന്ന് തന്നെ ഉറപ്പിക്കാമോ എന്നതാണ് ചോദ്യം. സെപ്തംബറില്‍ വിവാഹം ഉണ്ടാകുമെന്നാണ് നിശ്ചയത്തിന് ശേഷം വാര്‍ത്തകള്‍ വന്നിരുന്നത്. പിന്നീട് രഹസ്യവിവാഹം കഴിഞ്ഞെന്നുമുണ്ടായി.

ആഞ്ജനേയന്റെ വിവാഹം നേരത്തെ കഴിഞ്ഞെന്നും അനന്യയെ വഞ്ചിക്കുകയാണെന്നും പറഞ്ഞ് താരത്തിന്റെ അച്ഛന്‍ രംഗത്ത് വന്നതായിരുന്നു ഈ പ്രണയം ഇത്രയങ്ങോട്ട് ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കിയത്. എന്നാല്‍ താന്‍ വഞ്ചിക്കപ്പെട്ടിട്ടില്ലെന്നും ആഞ്ജനേയനെ മനസ്സിലാക്കുന്നെന്നും അയാളെ മാത്രമെ വിവാഹം കഴിക്കുകയുള്ളൂ എന്നുമുള്ള അനന്യയുടെ നിശ്ചയദാര്‍ഢ്യമാണ് ഇപ്പോള്‍ കഴിഞ്ഞെന്നു പറയപ്പെടുന്ന ഈ വിവാഹം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X