ദൃശ്യത്തിന് കമല്‍ ഹസന് 20 കോടി രൂപ!

By Aswathi

ഹോട്ട് നായികമാരുടെ പ്രതിഫലം മാസങ്ങള്‍ വച്ച് കൂടുന്നത് ഇപ്പോ അത്രവലിയ കാര്യമൊന്നുമല്ല. പക്ഷെ നായകന്മാരുടെ പ്രതിഫലം അധികമങ്ങനെ പറഞ്ഞു കേള്‍ക്കാറില്ല. എന്നാല്‍ പുറത്തു പറയുന്നില്ലെങ്കിലും നായകന്മാറുടെയും റേറ്റ് കുറച്ചൊന്നുമല്ല. പ്രത്യേകിച്ച് സൂപ്പര്‍സ്റ്റാറുകളുടേത്.

മലയാളത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച ദൃശ്യത്തിന്റെ തമിഴ് പതിപ്പില്‍ അഭിനയിക്കുന്നതിന് ഉലകനായകന്‍ കമല്‍ ഹസന്‍ വാങ്ങുന്നത് ഇരുപത് കോടി രൂപയാണത്രെ. മലയാളത്തിലെ എക്കാലത്തെയും വലിയ പണം വാരിയ പടമായ ദൃശ്യത്തിലഭിനയിക്കാന്‍ അമ്പത് ദിവസത്തെ കരാറിനാണ് കമല്‍ 20 കോടി രൂപ പ്രതിഫലം വാങ്ങുന്നത്.

Kamal Hassan

കേട്ടാല്‍ കണ്ണ് തള്ളിപ്പോകില്ലെങ്കില്‍ ഒരു കാര്യം പറയാം. കണക്ക് പ്രകാരം, 20 കോടിയെന്നാല്‍ ഒരു ദിവസം 40ലക്ഷമാണ് കമലിന്റെ പ്രതിഫലം. ചിത്രത്തിന്റെ നിര്‍മാതാവായ സുരേഷ് ബാലാജിയുമായി കമല്‍ ഹസന്‍ കരാറൊപ്പിട്ടെന്നും കേള്‍ക്കുന്നു.

ജിത്തു ജോസഫ് തന്നെയാണ് ദൃശ്യം തമിഴിലും ഒരുക്കുന്നത്. പക്ഷെ നായികയായി മീനയെ വേണ്ടെന്ന് കമല്‍ ഹസന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. നായികയ്ക്കായി തമിഴ് സിനിമാ ലോകത്ത് തിരച്ചിലുകള്‍ തുടങ്ങിയെന്നും കേള്‍ക്കുന്നു. ജൂണ്‍ മാസത്തോടെ ചിത്രീകരണം ആരംഭിക്കും. വൈഡ് ആങ്കിള്‍ ക്രിയേഷന്‍സും സുരേഷ് പ്രൊഡക്ഷന്‍ഡസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X