»   » സംവിധാനം മമ്മൂട്ടി, ദുല്‍ഖറും മോഹന്‍ലാലും നായകര്‍?

സംവിധാനം മമ്മൂട്ടി, ദുല്‍ഖറും മോഹന്‍ലാലും നായകര്‍?

Posted By:
Subscribe to Filmibeat Malayalam

അഭിനയത്തില്‍ നിന്ന് ലാല്‍, ശ്രീനിവാസന്‍, കൊച്ചിന്‍ ഹനീഫ, ബാലചന്ദ്ര മേനോന്‍ തുടങ്ങി ഒട്ടേറെ പേര്‍ സംവിധാനത്തിലേക്ക് തിരിഞ്ഞു. പുതുമുഖ നായകന്മാരും പഴയകാല നടിമാരും വരെ അക്കൂട്ടത്തില്‍പ്പെടും. പലരും വിജയ്ച്ചു. കുറച്ചു കാലം മുമ്പ് മുതല്‍ പറഞ്ഞു കേള്‍ക്കുന്നതാണ് മമ്മൂട്ടിയും സംവിധാനത്തിലേക്ക് തിരിയാന്‍ പോകുന്നു എന്ന്.

ഒരു നല്ല അസോസിയേറ്റ് ഡയറക്ടറും ക്യാമറാമാനും ഉണ്ടെങ്കില്‍ ആര്‍ക്കും സംവിധായകന്മാരകാം എന്നുണ്ടല്ലോ. പക്ഷേ മമ്മൂട്ടി ആഗ്രഹിച്ചത്, സിനിമയുടെ അവസാനം എഴുതി കാണിക്കുന്നതു പോലെ സൃഷ്ടിയുടെ പിന്നിലെ പൂര്‍ണ ഉത്തരവാദിത്വവും പേരും മമ്മൂട്ടിക്കവകാശപ്പെട്ടതാണ്. അപ്പോള്‍ പറയണം 'എ ഫിലിം ബൈ മമ്മൂട്ടി'. അങ്ങനെ വരുമ്പോള്‍ അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടിയും വരും.

Mohan Lal, Dulquar Salman and Mammootty

ഒരു നല്ല സിനിമ സംവിധാനം ചെയ്‌തെടുക്കുന്ന സമയത്തിനുള്ളില്‍ നല്ല നാല് സിനിമ അഭിനയ്ക്കാം എന്ന തിരിച്ചറിവുണ്ടായതോടെ തത്ക്കാലത്തേക്ക് മമ്മൂട്ടി സംവിധാന മോഹം അടക്കി വച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് അഭിനയിച്ച അറ് ചിത്രങ്ങളിലും വാപ്പാന്റെ മോന്‍ എന്ന് പേരെടുത്ത ദുല്‍ഖര്‍ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന് കേട്ടത്. ഉറങ്ങി കിടന്ന സംവിധായക മോഹം വീണ്ടും തല പൊക്കി.

മകന്‍ സംവിധായക വേഷമണിയുന്നതിന് മുമ്പ് എന്തുകൊണ്ട് തനിക്കത് ചെയ്തു കൂട?. ഒടുക്കം മമ്മൂട്ടി തീരുമാനിച്ചു, ഒരു സിനിമ സംവിധാനം ചെയ്യാം. ആദ്യ ചിത്രത്തില്‍ മലയാളത്തിലെ ഇപ്പോഴത്തെ മുന്‍നിര നയാകന്മാരെയെല്ലാം ഉള്‍പ്പെടുത്തണം. മോഹന്‍ ലാല്‍, ദിലപ്, പൃഥ്വിരാജ്, ശ്രീനിവാസന്‍ കൂട്ടത്തില്‍ ദുല്‍ഖറും അഭിനയിക്കും. അതിന് വേണ്ട നല്ല ഒരു സ്‌ക്രിപ്റ്റ് അന്വേഷിച്ച് നടക്കുകയാണ് മമ്മൂട്ടിയിപ്പോള്‍.

English summary
Report says super star Mammootty directing Mohan Lal and Dulquar Salman.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam